ജനങ്ങള്‍ വീണ്ടും പരാതിപ്പെടുന്നു
14
1 ആ രാത്രിയില്‍ പാളയത്തിലുള്ള ജനങ്ങളൊ ന് നാകെ ഉച്ചത്തില്‍ നിലവിളിച്ചു.
2 യിസ്രായേല്‍ജനത മോശെയ്ക്കും അഹരോനുമെതിരെ പിറുപിറുത്തു. എല്ലാവരും ചേര്‍ന്ന് മോശെയെയും അഹ രോനെയും സമീപിച്ചു പറഞ്ഞു, “ഞങ്ങള്‍ ഈജിപ് തി ലോ മരുഭൂമിയിലോ വച്ച് മരിക്കേണ്ടതായിരുന്നു. ഈ പുതിയ ദേശത്തുവച്ച് കൊല്ലപ്പെടുന്നതിലും നല്ല ത് അതായിരുന്നു.
3 യുദ്ധത്തില്‍ കൊല്ലപ്പെടാനാണോ യഹോവ ഞങ്ങളെ ഈ പുതിയ ദേശത്തേക്കു കൊണ്ടു വന്നത്? ശത്രു ഞങ്ങളെയൊക്കെ കൊന്ന് ഞങ്ങളുടെ ഭാര്യമാരെയും പുത്രന്മാരെയും എടുക്കും! ഞങ്ങള്‍ക്ക് ഈജിപ്തിലേക്കു തന്നെ പോകുന്നതാണ് നല്ലത്.”
4 അനന്തരം അവര്‍ പരസ്പരം പറഞ്ഞു, “നമുക്കു മറ് റൊരു നേതാവിനെ തെരഞ്ഞെടുത്ത് ഈജിപ്തിലേക്കു മടങ്ങിയാലോ.”
5 മോശെയും അഹരോനും അവിടെ വന്നവരുടെ യൊക് കെ മുന്പില്‍ നിലത്തുവീണ് നമസ്കരിച്ചു.
6 യോശുവ യ്ക്കും കാലേബിനും വളരെ ദുഃഖമുണ്ടായി. (യോശുവ നൂന്‍റെയും കാലേബ് യെഫുന്നയുടെയും പുത്രന്മാരായി രുന്നു. അവരിരുവരും കനാന്‍ദേശം പരിശോധിച്ചവ രില്‍ പ്പെടും.)
7 അവരിരുവരും അവിടെ കൂടിയിരുന്ന യിസ്രാ യേല്‍ജനതയോടായി പറഞ്ഞു, “ഞങ്ങള്‍ കണ്ട ആ ദേശം വളരെ നല്ല സ്ഥലമാണ്.
8 അനേകം നന്മകള്‍ നിറഞ്ഞ ഒരു സ്ഥലമാണത്. യഹോവ നമ്മില്‍ സംപ്രീതനാണെങ്കില്‍ അവന്‍ നമ്മെ അങ്ങോട്ട് നയിക്കും. യഹോവ ആ സ്ഥലം നമുക്കു തരികയും ചെയ്യും!
9 അതിനാല്‍ യഹോവയ് ക്കെ തിരെ തിരിയാതിരിക്കുക. അവിടുത്തെ ജനങ്ങളെ ഭയപ് പെടാതിരിക്കുക. നമുക്കവരെ പരാജയപ്പെടുത്താം. അ വര്‍ക്ക് യാതൊരുവിധ സംരക്ഷണവുമില്ല. ഒന്നും അവ ര്‍ക്കു സുരക്ഷിതത്വം നല്‍കുന്നുമില്ല. പക്ഷേ നമുക്ക് യഹോവയുണ്ട്. അതിനാല്‍ ഭയപ്പെടാതിരിക്കുക!”
10 എല്ലാവരും യോശുവയെയും കാലേബിനെയും കല് ലെറിഞ്ഞു കൊല്ലുന്നതിനെപ്പറ്റി സംസാരിക്കു ക യായിരുന്നു. പക്ഷേ യഹോവയുടെ തേജസ്സ് സമ്മേളന ക്കൂടാരത്തിനു മുകളില്‍ പ്രത്യക്ഷപ്പെടുകയും എല് ലാവര്‍ക്കും അത് കാണാനാവുകയും ചെയ്തു.
11 യഹോവ മോശെയോടു സംസാരിച്ചു. അവന്‍ പറഞ്ഞു, “ഇവര്‍ എ ത്ര കാലമിങ്ങനെ എനിക്കെതിരായി നില്‍ക്കും? അവര്‍ എന്നിലുള്ള അവിശ്വാസം പ്രകടിപ്പിച്ചു കഴിഞ്ഞു. എന്‍റെ ശക്തിയില്‍ അവര്‍ വിശ്വസിക്കുന്നില്ലെന്നും തോന്നുന്നു. അനേകം ശക്തമായ അടയാളങ്ങള്‍ ഞാനവ രെ കാണിച്ചതിനു ശേഷവും എന്നില്‍ വിശ്വസിക് കു വാന്‍ അവര്‍ മടികാണിക്കുന്നു. അവര്‍ക്കിടയില്‍ ഞാന്‍ ഒരുപാട് മഹാകാര്യങ്ങള്‍ ചെയ്തു.
12 അവരെയെല്ലാം ഞാ നൊരു മഹാരോഗംകൊണ്ട് വധിക്കും. അവരെ ഞാന്‍ ന ശിപ്പിക്കുകയും നിന്നിലൂടെ മറ്റൊരു രാഷ്ട്രത്തെ ഞാനുണ്ടാക്കുകയും ചെയ്യും. നിന്‍റെ രാഷ്ട്രം ഇവരുടേ തിനേക്കാള്‍ വലുതും ശക്തവുമായിരിക്കും.”
13 അനന്തരം മോശെ യഹോവയോടു പറഞ്ഞു, “അങ്ങ് അങ്ങനെ ചെയ്താല്‍ ഈജിപ്തുകാര്‍ ഇക്കാര്യമറിയും! നിന്‍റെ ജനതയെ ഈജിപ്തില്‍നിന്നും മോചിപ്പിക്കാന്‍ നീ നിന്‍റെ മഹാശക്തിയുപയോഗിച്ചുവെന്ന് അവര്‍ ക് കറിയാം.
14 ഈജിപ്തുകാര്‍ അത് കനാന്‍കാരോടു പറയുക യും ചെയ്തു. നീയാണ് യഹോവയെന്ന് അവര്‍ക് കിപ് പോള്‍ത്തന്നെ അറിയാം. നീ നിന്‍റെ ജനതയോടൊ ത്തു ണ്ടെന്നും അവര്‍ക്കറിയാം. ജനങ്ങള്‍ നിന്നെ കാണുന് നുവെന്നും അവര്‍ക്കറിയാം. വിശുദ്ധമേഘത്തെപ്പറ്റി അവര്‍ക്കറിയാം. പകല്‍സമയം ജനങ്ങളെ നയിക്കാന്‍ നീ മേഘത്തെ ഉപയോഗിക്കുന്നത് അവര്‍ക്കറിയാം. രാത്രി യില്‍ അവരെ നയിക്കാന്‍ മേഘം അഗ്നിയായി മാറുമെന്നു അവരറിയുന്നു.
15 അതിനാല്‍ അങ്ങ് ഈ ജനങ്ങളെ ഇപ് പോള്‍ വധിക്കരുത്. അങ്ങ് അവരെ കൊന്നാല്‍ അങ്ങ യു ടെ ശക്തിയെപ്പറ്റി കേട്ടിട്ടുള്ള എല്ലാ ജനതയും പറ യും,
16 ‘താന്‍ വാഗ്ദാനം ചെയ്ത ദേശത്തേക്ക് ഈ ജനതയെ നയിക്കാന്‍ യഹോവയ്ക്കു കഴിഞ്ഞില്ല. അതിനാല്‍ യ ഹോവ അവരെ മരുഭൂമിയില്‍വച്ച് കൊന്നിരിക്കുന്നു.’
17 “അതിനാല്‍, പ്രഭോ, ഇപ്പോള്‍ അങ്ങയുടെ ശക്തി കാണിക്കൂ! അങ്ങയ്ക്കു കഴിയുമെന്ന് അങ്ങു പറഞ്ഞതുപോലെ അതു കാണിക്കൂ!
18 അങ്ങു പറഞ്ഞു, ‘യഹോവ മെല്ലയേ കോപിഷ്ഠനാകൂ. യഹോവ മഹ ത് തായ സ്നേഹം നിറഞ്ഞവനാകുന്നു. കുറ്റവാളികളോടും നിയമലംഘനം നടത്തുന്നവരോടും യഹോവ എപ് പോ ഴും ക്ഷമിക്കുകയും ചെയ്യുന്നു. പക്ഷേ യഹോവ അവ രെ ശിക്ഷിക്കും, അവരുടെ കുട്ടികളെയും പേരക്കു ട്ടിക ളെയും അവരുടെ കുട്ടികളെപ്പോലും ആ തെറ്റുകള്‍ക്ക് ശിക്ഷിക്കും!’
19 ഇപ്പോള്‍ അങ്ങയുടെ മഹത്തായ സ്നേ ഹം ഇവരോടു കാണിക്കൂ. ഇവരുടെ പാപം പൊറുക്കൂ. ഇ വര്‍ ഈജിപ്ത് വിട്ടതുമുതല്‍ ഇപ്പോള്‍ വരെ ഇവരോടു ക്ഷ മിച്ചതുപോലെ ഇവരോടു ക്ഷമിച്ചാലും.”
20 യഹോവ മറുപടി പറഞ്ഞു, “ശരി, നീ ആവശ്യപ്പെട്ടതു പോലെ ഞാനിവരോടു ക്ഷമിക്കാം. പക്ഷേ, ഞാന്‍ നിന്നോടു സത്യം പറയട്ടെ. ഞാന്‍ ജീവി ക്കുന്നതുപോലെ നിശ്ചയമായും എന്‍റെ ശക്തി ഭൂമി യി ല്‍ മുഴുവന്‍ നിറയ്ക്കുന്പോലെ നിശ്ചയമായും ഞാനീ വാ ഗ്ദാനം ചെയ്യുന്നു!
21 ഈജിപ്തില്‍നിന്നും ഞാന്‍ നയിച് ചവരാരും ഒരിക്കലും കനാന്‍ ദേശം കാണുകയില്ല. എന്‍റെ തേജസ്സും ഈജിപ്തില്‍ ഞാന്‍ ചെയ്ത അത്ഭുതങ്ങളും ക ണ്ടവരാണ് അവര്‍. മരുഭൂമിയില്‍ ഞാന്‍ ചെയ്ത അത്ഭുത ങ് ങളും അവര്‍ കാണുകയുണ്ടായി. പക്ഷേ അവരെന്നെ അ നുസരിക്കാതിരിക്കുകയും പത്തു തവണ എന്നെ പരീക് ഷിക്കുകയും ചെയ്തു.
22 അവരുടെ പൂര്‍വ്വികന്മാര്‍ക്ക് ഞാനൊരു വാഗ്ദാനം നല്കി. അവര്‍ക്ക് ആ ഭൂമി നല്കുമെ ന്ന് ഞാന്‍ വാഗ്ദാനം ചെയ്തു. പക്ഷേ എനിക്കെതിരെ തിരിഞ്ഞ ആരും ആ ഭൂമിയിലേക്കു പ്രവേശിക് കുകയി ല്ല!
23-24 എന്നാല്‍ എന്‍റെ ഭൃത്യന്‍ കാലേബ് വ്യത്യസ്ത നായിരുന്നു. അവന്‍ പൂര്‍ണ്ണമായും എന്നെ പിന്തുടരു ന്നു. അതിനാല്‍ അവന്‍ ഇതിനകം കണ്ടു കഴിഞ്ഞ ദേശത് തേക്ക് അവനു പ്രവേശിക്കാം. അവന്‍റെ പിന്‍ഗാമികള്‍ ദേശം അവകാശമാക്കും.
25 അമാലേക്യരും കനാന്യരുമാണ് ആ താഴ്വരയില്‍ വസിക്കുന്നത്. അതിനാല്‍ നാളെത്തന് നെ നിങ്ങള്‍ ഈ സ്ഥലം വിടുക. ചെങ്കടലിലേക്കുള്ള വഴിയിലെ മരുഭൂമിയിലേക്കു മടങ്ങുക.”
യഹോവ ജനങ്ങളെ ശിക്ഷിക്കുന്നു
26 യഹോവ മോശെയോടും അഹരോനോടും പറഞ്ഞു,
27 “ഈ ദുഷ്ടന്മാര്‍ എത്ര കാലം ഇങ്ങനെ എന്നെ എതിര്‍ ക്കും? അവരുടെ പരാതികളും മുറുമുറുപ്പും ഞാന്‍ കേട്ടു.
28 അതിനാല്‍ അവരോടു പറയുക, ‘നിങ്ങള്‍ പരാതിപ് പെട് ട എല്ലാക്കാര്യത്തിലും താന്‍ വേണ്ടതു ചെയ്യുമെന്ന് യഹോവ പറയുന്നു എന്ന്. നിങ്ങള്‍ക്കു ഇതു സംഭവി ക്കും:
29 നിങ്ങള്‍ മരുഭൂമിയില്‍വച്ച് മരിക്കും. ഇരുപതോ അതിലധികമോ പ്രായമുള്ളവരും എന്‍റെ ജനതയായി എ ണ്ണപ്പെട്ടവരുമായ എല്ലാവരും മരിക്കും. നിങ്ങള്‍ യഹോവയായ എനിക്കെതിരെ പരാതിപ്പെട്ടു,
30 അതി നാല്‍ നിങ്ങളിലാരും ഞാന്‍ വാഗ്ദാനം ചെയ്ത ഭൂമിയിലേ ക്കു പ്രവേശിക്കുകയോ അവിടെ വസിക്കുകയോ ചെയ് യില്ല. യെഫുന്നയുടെ പുത്രനായ കാലേബും നൂന്‍റെ പുത്രന്‍ യോശുവയും ആ ദേശത്തു പ്രവേശിക്കും.
31 നിങ് ങളുടെ ശത്രുക്കള്‍ നിങ്ങളുടെ കുട്ടികളെ തട്ടിക്കൊ ണ് ടു പോകുമോ എന്നു നിങ്ങള്‍ ഭയക്കുകയും പരാതി പ് പെടുകയും ചെയ്തു. പക്ഷേ ഞാന്‍ നിങ്ങളോടു പറയുന് നു, ആ കുട്ടികളെ ഞാന്‍ നിങ്ങളുടെ ദേശത്തേക്കു തിരിച് ചു കൊണ്ടുവരും. നിങ്ങള്‍ സ്വീകരിക്കാന്‍ വിസമ്മതി ച്ച സാധനങ്ങള്‍ അവര്‍ അനുഭവിക്കും.
32 നിങ്ങളാകട്ടെ ഈ മരുഭൂമിയില്‍ മരിക്കുകയും ചെയ്യും.
33 “നിങ്ങളുടെ കുട്ടികള്‍ മരുഭൂമിയില്‍ നാല്പതു വര്‍ഷം ഇടയന്മാരായിരിക്കും. നിങ്ങള്‍ എന്നോടു വിശ്വസ്തര ല്ലായിരുന്നതിനാല്‍ അവര്‍ ദുരിതമനുഭവിക്കും. നിങ്ങ ളെല്ലാവരും മരുഭൂമിയില്‍ മരിക്കുംവരെ അവര്‍ക്ക് സ ഹി ക്കേണ്ടിവരും.
34 നാല്പതു വര്‍ഷത്തേക്ക് നിങ്ങള്‍ നിങ് ങളുടെ പാപങ്ങള്‍ക്ക് ദുരിതമനുഭവിക്കും. ദേശത്തു പര്യ വേഷണം നടത്തിയ നാല്പതു ദിവസങ്ങളില്‍ ദിവസത്തി ന് ഒരു വര്‍ഷം വീതം ആയിരിക്കും അത്. എന്‍റെ എതിര്‍ പ് പ് എത്രമാത്രം ഭീകരമെന്ന് നിങ്ങള്‍ അറിയും.
35 “യഹോവയായ ഞാന്‍ സംസാരിച്ചു. ഇതെല്ലാം ഞാ ന്‍ ഈ ദുഷ്ടജനങ്ങളോടു ചെയ്യുമെന്ന് സത്യം ചെയ്യു ന്നു. ഇവരൊന്നിച്ച് എനിക്കെതിരെ തിരിഞ്ഞു. അതി നാല്‍ അവരെല്ലാം ഈ മരുഭൂമിയില്‍വച്ച് മരിക്കും.”
36 ദേശപരിശോധനയ്ക്ക് മോശെ അയച്ച ചിലരാണ് മടങ്ങിവന്ന് യിസ്രായേല്‍ജനതയ്ക്കിടയില്‍ പിറുപിറു പ്പു പരത്തിയത്. ആ ദേശത്തേക്കു പ്രവേശിക്കാന്‍ ത ങ്ങള്‍ ശക്തരല്ലെന്നാണവര്‍ പറഞ്ഞത്.
37 യിസ്രാ യേ ല്‍ജനതയ്ക്കിടയില്‍ കുഴപ്പങ്ങള്‍ പരത്തിയതും അവ രാ ണ്. അതിനാല്‍ യഹോവ മഹാരോഗം വരുത്തി അവരെ വ ധിച്ചു.
38 എന്നാല്‍ നൂന്‍റെ പുത്രന്‍ യോശുവയും യെഫു ന്നയുടെ പുത്രന്‍ കാലേബും ദേശപരിശോധനയ്ക്ക് മോ ശെ അയച്ചവരില്‍പ്പെട്ടിരുന്നു. അവരെ രണ്ടുപേ രെ യും യഹോവ രക്ഷിച്ചു. അവര്‍ക്കു രോഗമുണ് ടാവുക യോ മറ്റു പത്തുപേര്‍ക്കു പിടിപെട്ട രോഗം പകര്‍ന്ന് അവര്‍ മരിക്കാനോ ഇടയായില്ല.
കനാനിലേക്കു പോകാന്‍ ജനങ്ങള്‍ ശ്രമിക്കുന്നു
39 മോശെ ഇക്കാര്യങ്ങളെല്ലാം യിസ്രായേല്‍ജന ത യോടു പറഞ്ഞു. ജനങ്ങള്‍ക്കു വളരെയധികം ദു:ഖമുണ് ടായി.
40 പിറ്റേന്ന് അതിരാവിലെ ജനങ്ങള്‍ മലന്പ്രദേശത് തേക്ക് കയറിത്തുടങ്ങി. അവര്‍ പറഞ്ഞു, “ഞങ്ങള്‍ പാ പം ചെയ്തു, യഹോവയെ ആശ്രയിക്കാത്തതില്‍ ഞങ്ങള്‍ വളരെ ഖേദിക്കുന്നു. യഹോവ വാഗ്ദാനം ചെയ്ത ആ ദേശ ത്തേക്കു പോകാന്‍ ഞങ്ങളാഗ്രഹിക്കുന്നു.”
41 എന്നാല്‍ മോശെ പറഞ്ഞു, “നിങ്ങളെന്താണ് യ ഹോവയുടെ കല്പനകള്‍ അനുസരിക്കാത്തത്? നിങ്ങള്‍ വിജയിക്കില്ല!
42 ആ ദേശത്തേക്കു പോകരുത്. യഹോവ നിങ്ങളോടൊത്തില്ലാത്തതിനാല്‍ ശത്രുക്കള്‍ നിങ്ങ ളെ തോല്പിക്കും.
43 അമാലേക്യരും കനാന്യരും അവിടെ നിങ്ങള്‍ക്കെതിരെ യുദ്ധം ചെയ്യും. നിങ്ങള്‍ യഹോവ യില്‍നിന്നും വളരെ അകന്നു കഴിഞ്ഞു. അതിനാല്‍ നി ങ് ങള്‍ അവരെ നേരിടുന്പോള്‍ അവന്‍ നിങ്ങളോ ത്തുണ് ടാ യിരിക്കില്ല. യുദ്ധത്തില്‍ നിങ്ങളെല്ലാം വധിക്ക പ് പെടുകയും ചെയ്യും.”
44 പക്ഷേ ജനങ്ങള്‍ മോശെയെ വി ശ്വസിച്ചില്ല. അവര്‍ മലമുകളിലേക്കു കയറി. എന് നാ ല്‍ മോശെയും യഹോവയുടെ കരാറിന്‍റെ പെട്ടകവും അവ രോടൊപ്പം ഉണ്ടായിരുന്നില്ല.
45 മലമുകളില്‍ വസിക് കുന്ന അമാലേക്യരും കനാന്യരും ഇറങ്ങിവന്ന് യിസ് രായേല്‍ജനതയെ ആക്രമിച്ചു. അമാലേക്യരും കനാ ന്യ രും അനായാസം അവരെ തോല്പിക്കുകയും ഹോര്‍മ്മാ വ രെ അവരെ ഓടിക്കുകയും ചെയ്തു.