മിര്യാം മരിക്കുന്നു
20
1 ആദ്യമാസം യിസ്രായേല്‍ജനത സീന്‍മരു ഭൂമി യി ലെത്തി. അവര്‍ കാദേശില്‍ തങ്ങി. മിര്യാം മരിച് ചു. അവള്‍ അവിടെ സംസ്കരിക്കപ്പെടുകയും ചെയ്തു.
മോശെ ഒരു വീഴ്ച വരുത്തുന്നു
2 ആ സ്ഥലത്ത് ജനങ്ങള്‍ക്കു വേണ്ടത്ര വെള്ളം ഉണ് ടായിരുന്നില്ല. അതിനാല്‍ മോശെയോടും അഹരോ നോടും പരാതി പറയാന്‍ ജനങ്ങള്‍ സംഘടിച്ചു.
3 അവര്‍ മോശെയോടു വാദിച്ചു. അവര്‍ പറഞ്ഞു, “യഹോവയു ടെ മുന്പില്‍ ഞങ്ങളുടെ സഹോദരന്മാര്‍ മരിച്ചതു പോ ലെ ഞങ്ങളും മരിച്ചാല്‍ മതിയായിരുന്നു.
4 യഹോവ യു ടെ ജനതയെ നീയെന്തിനാണ് ഈ മരുഭൂമിയിലേക്കു കൊ ണ്ടുവന്നത്? ഞങ്ങളും ഞങ്ങളുടെ മൃഗങ്ങളും ചാകണ മെന്നാണോ നിന്‍റെ ആഗ്രഹം?
5 എന്തിനാണ് നീ ഞങ് ങളെ ഈജിപ്തില്‍നിന്നും നയിച്ചത്? ഇവിടെ ധാന്യമി ല്ല. അത്തിപ്പഴങ്ങളോ മുന്തിരിപ്പഴങ്ങളോ മാതള നാരങ്ങയോ ഇല്ല. എന്തിന്, കുടിക്കാന്‍ വെള്ളം പോ ലുമില്ല.”
6 അതിനാല്‍ മോശെയും അഹരോനും ജനക്കൂട്ടത് തി നിടയില്‍നിന്നും സമ്മേളനക്കൂടാരത്തിന്‍റെ കവാടത് തിങ്കലേക്കു പോയി. അവര്‍ നിലത്തു നമസ്കരിച്ചു. യഹോവയുടെ തേജസ്സ് അവര്‍ക്ക് പ്രത്യക്ഷപ് പെടുക യും ചെയ്തു.
7 യഹോവ മോശെയോടു സംസാരിച്ചു. അവന്‍ പറഞ് ഞു,
8 “വിശേഷപ്പെട്ട ഊന്നുവടി എടുക്കുക. നിന്‍റെ സ ഹോദരന്‍ അഹരോനെയും ആ ജനക്കൂട്ടത്തെയും കൂട്ടി ആ പാറയിലേക്കു ചെല്ലുക. ജനങ്ങളുടെ മുന്പില്‍ വ ച്ച് പാറയോടു സംസാരിക്കുക. അപ്പോള്‍ പാറയില്‍ നി ന്നും വെള്ളമുണ്ടാകും. അപ്പോള്‍ നിങ്ങള്‍ക്ക് ആ ജ ലം ജനങ്ങള്‍ക്കും അവരുടെ മൃഗങ്ങള്‍ക്കും കൊടുക്കാം.”
9 ഊന്നുവടി വിശുദ്ധകൂടാരത്തില്‍ യഹോവയുടെ മുന് പില്‍ ആയിരുന്നു. യഹോവ പറഞ്ഞതുപോലെ മോശെ ഊന്നുവടി എടുത്തു.
10 പാറയുടെ മുന്പില്‍ ഒത്തുകൂടാന്‍ മോശെയും അഹരോനും ജനങ്ങളോടു പറഞ്ഞു. അനന്ത രം മോശെ പറഞ്ഞു, “നിങ്ങള്‍ എപ്പോഴും പിറുപിറു ക്കുന്നല്ലോ. ഇനി എന്നെ ശ്രദ്ധിക്കുക. ഈ പാറയി ല്‍നിന്നും ഞാന്‍ വെള്ളം ഒഴുക്കാം.”
11 മോശെ തന്‍റെ കൈ ഉയര്‍ത്തി പാറയില്‍ രണ്ടു തവണ അടിച്ചു. പാറയില്‍ നി ന്നും വെള്ളം ഒഴുകാന്‍ തുടങ്ങുകയും ജനങ്ങളും മൃഗ ങ്ങ ളും വെള്ളം കുടിക്കുകയും ചെയ്തു.
12 പക്ഷേ യഹോവ മോശെയോടും അഹരോനോടും പറ ഞ്ഞു, “യിസ്രായേല്‍ജനത മുഴുവന്‍ ചുറ്റും കൂടിയിട്ടു ണ്ട്. പക്ഷേ നിങ്ങള്‍ എന്‍റെ തേജസ്സ് വെളിപ് പെടു ത്തിയില്ല. വെള്ളമുണ്ടാക്കിയ ശക്തി എന്നില്‍നിന്ന് വന്നതാണെന്ന് നിങ്ങള്‍ ജനങ്ങളെ ബോധ്യപ് പെടുത് തിയില്ല. നിങ്ങള്‍ എന്നില്‍ വിശ്വിസിച്ചുവെന്ന് ജന ങ്ങളോടു പറഞ്ഞില്ല. ഞാന്‍ വാഗ്ദാനം ചെയ്ത ഭൂമി ഞാനവര്‍ക്കു നല്‍കും. എന്നാല്‍ അവരെ അങ്ങോട്ടു നയിക്കുന്നതു നിങ്ങളായിരിക്കില്ല!”
13 മെരീബാജലപ്രവാഹം എന്നാണ് ഈ സ്ഥലം അറി യപ്പെടുന്നത്. ഇവിടെ വെച്ചാണ് യിസ്രായേലുകാര്‍ യഹോവയുമായി വാദിച്ചത്. ഇവിടെ വെച്ചാണ് താന്‍ വിശുദ്ധനാണെന്ന് യഹോവ അവര്‍ക്കു കാണിച്ചു കൊടുത്തത്.
ഏദോം യിസ്രായേലുകാരെ കടത്തിവിട്ടില്ല
14 കാദേശിലായിരുന്നപ്പോള്‍ മോശെ എദോമിലെ രാ ജാവിന് ഒരു സന്ദേശം കൊടുത്തയച്ചു. ഇതായിരുന്നു സന്ദേശം: “അങ്ങയുടെ സഹോദരന്മാരായ യിസ്രാ യേ ല്‍ജനത അങ്ങയോടു പറയുന്നു: ഞങ്ങള്‍ക്കുണ്ടായ യാ തനകളെപ്പറ്റി അങ്ങയ്ക്കറിയാമല്ലോ.
15 അനേകമ നേ കം വര്‍ഷങ്ങള്‍ക്കുമുന്പ് ഞങ്ങളുടെ പൂര്‍വ്വികര്‍ ഈജി പ്തിലേക്കു പോയി. അനേകം വര്‍ഷം ഞങ്ങള്‍ ഈജിപ്തി ല്‍ താമസിക്കുകയും ചെയ്തു. ഈജിപ്തുകാര്‍ ഞങ്ങളോടു ക്രൂരമായി പെരുമാറി.
16 പക്ഷേ ഞങ്ങള്‍ രക്ഷയ്ക്കായി യഹോവയോടു പ്രാര്‍ത്ഥിച്ചു. യഹോവ ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കുകയും ഞങ്ങളെ സഹായിക്കാന്‍ ഒരു ദൂതനെ അയയ്ക്കുകയും ചെയ്തു. യഹോവ ഞങ്ങളെ ഈജിപ്തില്‍നിന്നും മോചിപ്പിച്ചു.
“ഇപ്പോള്‍ ഞങ്ങള്‍ അങ്ങയുടെ രാജ്യത്തിന്‍റെ അതി ര്‍ത്തിയായ കാദേശില്‍ എത്തിയിരിക്കുന്നു.
17 ദയവായി അങ്ങയുടെ രാജ്യത്തുകൂടി കടന്നുപോകാന്‍ ഞങ്ങളെ അനുവദിക്കുക. അങ്ങയുടെ വയലുകളിലോ മുന്തിരിത്തോപ്പുകളിലോ ഞങ്ങള്‍ പ്രവേശിക്കില്ല. അങ്ങയുടെ ഒരു കിണറ്റില്‍നിന്നും ഞങ്ങള്‍ വെള്ളം കുടി ക്കില്ല. രാജപാതയിലൂടെ മാത്രമേ ഞങ്ങള്‍ നടക്കൂ. അ ങ്ങയുടെ രാജ്യം കടക്കുവോളം ഞങ്ങള്‍ ആ പാതയില്‍ ഇടത്തോട്ടോ വലത്തോട്ടോ തിരിയുകയില്ല.”
18 എന്നാല്‍ എദോംരാജാവിന്‍റെ മറുപടി ഇതായിരുന്നു, “നിങ്ങള്‍ ഞങ്ങളുടെ നാട്ടിലൂടെ കടന്നുപോകാന്‍ പാടി ല്ല. അതിനു നിങ്ങള്‍ ശ്രമിച്ചാല്‍ ഞങ്ങള്‍ വാളുമായി വന്ന് നിങ്ങളോടു യുദ്ധം ചെയ്യും.”
19 യിസ്രായേല്‍ജനത മറുപടി പറഞ്ഞു, “ഞങ്ങള്‍ പ്ര ധാനപാതയിലൂടെയേ സഞ്ചരിക്കൂ. ഞങ്ങളുടെ മൃഗങ്ങ ള്‍ നിങ്ങളുടെ ജലം കുടിച്ചാല്‍ അതിന്‍റെ വില ഞങ്ങള്‍ തരാം. നിങ്ങളുടെ രാജ്യത്തുകൂടി ഞങ്ങള്‍ക്കൊന്നു കട ന്നുപോകുകയേ വേണ്ടൂ. ഞങ്ങള്‍ക്കിതു സ്വന്ത മാക്ക ണമെന്നാഗ്രഹമില്ല.”
20 പക്ഷേ എദോംരാജാവു പറഞ്ഞു, “ഞങ്ങളുടെ രാജ്യ ത്തുകൂടി കടന്നുപോകാന്‍ ഞങ്ങളനുവദിക്കുകയില്ല.”
അനന്തരം എദോംരാജാവ് ഒരു വലിയ സൈനികവ് യൂഹ വുമായി യിസ്രായേലിനെതിരെ വന്നു.
21 യിസ്രായേ ല്‍ജ നതയ്ക്കു തന്‍റെ രാജ്യത്തുകൂടി മാര്‍ഗ്ഗം നല്‍കാന്‍ എ ദോംരാജാവ് വിസമ്മതിച്ചു. അതിനാല്‍ യിസ്രായേല്‍ ജന ത തിരിച്ച് മറ്റൊരു വഴിയിലൂടെ പോയി.
അഹരോന്‍ മരിക്കുന്നു
22 യിസ്രായേല്‍ജനത കാദേശില്‍നിന്നും യാത്രതിരിച്ച് ഹോര്‍പര്‍വ്വതത്തിലെത്തി.
23 എദോമിന്‍റെ അതിര്‍ത് തി ക്കടുത്തായിരുന്നു ഹോര്‍പര്‍വ്വതം. യഹോവ മോ യോ ടും അഹരോനോടും പറഞ്ഞു,
24 “അഹരോന്‍ മരിച്ച് പൂര്‍ വ്വികരുടെ അടുത്തേക്കു പോകുവാനുള്ള കാലമായി. യി സ്രായേല്‍ജനതയ്ക്കു ഞാന്‍ വാഗ്ദാനം ചെയ്ത ദേശത്ത് അഹരോന്‍ പ്രവേശിക്കില്ല. മോശെ, ഞാന്‍ നിന്നോട് ഇങ്ങനെ പറയുന്നതെന്തെന്നാല്‍ നീയും അഹരോനും മെരീബാ ജലത്തിങ്കല്‍വച്ച് ഞാന്‍ തന്ന കല്പനകളെ പൂര്‍ണ്ണമായും അനുസരിച്ചില്ല.
25 “ഇപ്പോള്‍, അഹരോനെയും അവന്‍റെ പുത്രന്‍ എലെയാസാരിനെയും ഹോര്‍പര്‍വ്വതത്തിലേക്കു കൊ ണ്ടുവരിക.
26 അഹരോന്‍റെ വിശുദ്ധവസ്ത്രങ്ങള്‍ വാ ങ്ങി അത് അവന്‍റെ പുത്രനായ എലെയാസാരിനെ ധരി പ്പിക്കുക. അഹരോന്‍ പര്‍വ്വതത്തില്‍വച്ച് മരണമട യും. അവന്‍ തന്‍റെ പൂര്‍വ്വികരോടൊത്ത് ചേരുകയും ചെ യ്യും.”
27 യഹോവയുടെ കല്പന മോശെ അനുസരിച്ചു. മോ ശെയും അഹരോനും എലെയാസാരും ഹോര്‍പര്‍വ് വതത് തിലേക്കു കയറി. യിസ്രായേല്‍ ജനത മുഴുവന്‍ അതു നോ ക്കിനിന്നു.
28 മോശെ അഹരോന്‍റെ വിശുദ്ധവ സ്ത്രങ് ങള്‍ ഊരിയെടുക്കുകയും അത് അവന്‍റെ പുത്രന്‍ എലെയാ സാരിനെ ധരിപ്പിക്കുകയും ചെയ്തു. അനന്തരം അഹ രോന്‍ മലമുകളില്‍വച്ച് മരിച്ചു. മോശെയും എലെയാ സാരും മലയിറങ്ങി വന്നു.
29 അഹരോന്‍ മരിച്ച വിവരം യിസ്രായേലുകാര്‍ മുഴുവനും അറിഞ്ഞു. അതിനാല്‍ യിസ് രായേലുകാരെല്ലാം മുപ്പതു ദിവസം ദു:ഖമാചരിച്ചു.