യിസ്രായേല്‍ പെയോരില്‍
25
1 യിസ്രായേല്‍ജനത അക്കാഷ്യക്കടുത്താണ് പാളയ മടിച്ചത്. അപ്പോളവര്‍ മോവാബ്യസ്ത്രീക ളു മായി ലൈംഗികപാപങ്ങള്‍ ചെയ്യാന്‍ തുടങ്ങി.
2-3 മോവാ ബ്യസ്ത്രീകള്‍ അവരെ, തങ്ങളുടെ വ്യാജദൈവങ് ങള്‍ക് കുള്ള ബലിയില്‍ പങ്കെടുക്കാന്‍ ക്ഷണിച്ചു. അതിനാല്‍ യിസ്രായേലുകാര്‍ ആ വ്യാജദൈവങ്ങളുടെ ആരാധന യി ലും പങ്കെടുത്ത് ബലി ഭക്ഷിക്കുകയും ആ ദേവന്മാരെ ആരാധിക്കുകയും ചെയ്തു. അവിടെവച്ച് യിസ്രാ യേല്‍ ജനത, പെയോരിലെ ബാല്‍ എന്ന വ്യാജദൈവത്തെ ആ രാധിക്കാന്‍ തുടങ്ങി. യഹോവ അവരോടു കോപിക് കാ നും തുടങ്ങി.
4 യഹോവ മോശെയോടു പറഞ്ഞു, “ഇവരുടെ നേതാ ക്കളെയെല്ലാം വിളിക്കുക. അവരെ എല്ലാവരും കാണ്‍ കെ വധിക്കുക. അവരുടെ ശരീരങ്ങള്‍ യഹോവയുടെ മുന് പില്‍ കിടത്തുക. അപ്പോള്‍ യഹോവ മുഴുവന്‍ യിസ് രാ യേലുകാരോടും തനിക്കുള്ള കോപം കാണിക് കുകയി ല് ല.”
5 അതിനാല്‍ മോശെ, യിസ്രായേലിലെ ന്യായാധി പന് മാരോടു പറഞ്ഞു, “നിങ്ങളുടെ ഗോത്രത്തി ല്‍പ്പെ ട്ടവരും പെയോരിലെ ബാല്‍ എന്ന വ്യാജദൈവത്തെ ആ രാധിച്ചവരുമായ ജനനേതാക്കന്മാരെ നിങ്ങള്‍ കണ് ടു പിടിക്കുക. എന്നിട്ട് അവരെ നിങ്ങള്‍ കൊല്ലണം.”
6 അപ്പോള്‍ മോശെയും യിസ്രായേലിന്‍റെ എല്ലാ മൂ പ്പന്മാരും സമ്മേളനക്കൂടാരത്തിന്‍റെ കവാടത്തില്‍ ഒത് തുകൂടി. യിസ്രായേലുകാരനായ ഒരാള്‍ മിദ്യാ നില്‍നിന് നു ള്ള ഒരു സ്ത്രീയെ തന്‍റെ കുടുംബത്തിലേക്കു കൊണ് ടു വന്നു. മോശെയ്ക്കും എല്ലാ നേതാക്കന്മാര്‍ക്കും കാണ ത്തക്ക സ്ഥലത്തേക്കാണ് അയാള്‍ അവളെ കൊണ്ടുവ ന്നത്. മോശെയ്ക്കും നേതാക്കള്‍ക്കും സങ്കടമായി.
7 പു രോഹിതനായ അഹരോന്‍റെ പൌത്രനും എലെയാസാ രി ന്‍റെ പുത്രനുമായ ഫീനെഹാസ്, അയാള്‍ ആ സ്ത്രീയെ പാ ളയത്തിലേക്കു കൊണ്ടുവരുന്നതു കണ്ടു. അതിനാല്‍ ഫീനെഹാസ് പോയി തന്‍റെ കുന്തം എടുത്തു.
8 അവന്‍ യിസ്രായേലുകാരനെ കൂടാരത്തിലേക്കു പിന്തുടര്‍ന്നു. അവന്‍ കുന്തം ഉപയോഗിച്ച് ആ യിസ്രായേലു കാരനെ യും മിദ്യാന്‍കാരിയെയും അവളുടെ കൂടാരത്തില്‍വച്ചു വധിച്ചു. ഇരുവരുടെമേലും അവന്‍ കുന്തം കുത്തിക്കയ റ്റി. ആ സമയം എല്ലാ യിസ്രായേലുകാര്‍ക്കും കടുത്ത രോഗം ബാധിച്ചു. പക്ഷേ ഫീനെഹാസ് ഇവരിരുവ രെ യും കൊന്നപ്പോള്‍ രോഗബാധ നിലച്ചു.
9 ആ രോ ഗബാധയില്‍ ആകെ ഇരുപത്തിനാലായിരം പേര്‍ മരിച്ചു.
10 യഹോവ മോശെയോടു പറഞ്ഞു,
11 “എനിക്ക് എ ന്‍റെ ജനങ്ങളുടെ കാര്യത്തില്‍ ശക്തമായ ഖേദമുണ്ട്-അവര്‍ എന്‍റേതുമാത്രമായിരിക്കണം എന്നാണെന്‍റെ ആഗ്രഹം! എലെയാസാരിന്‍റെ പുത്രനും പുരോഹിതനായ അഹരോന്‍റെ പൌത്രനുമായ ഫീനെഹാസ് അവരെ എ ന്‍റെ കോപത്തില്‍നിന്നും രക്ഷിച്ചു. എന്‍റെ ജനത യോടുള്ള ആ വികാരങ്ങള്‍ പ്രകടിപ്പിച്ചുകൊണ്ടാണ് അവനിതു ചെയ്തത്. അതുകൊണ്ട് എന്‍റെ കോപാവേ ശത്തില്‍ ഞാനവരെ കൊന്നില്ല.
12 ഞാനവനുമായി സമാധാനത്തിന്‍റെ കരാറുണ്ടാക്കാനാ ഗ്രഹിക്കുന് നുവെ ന്ന് ഫീനെഹാസിനോടു പറയുക.
13 കരാര്‍ ഇതാണ്: അവ നും അവന്‍റെ പിന്‍ഗാമികളും പുരോഹിതരായിരിക്കും. കാരണം, അവന് തന്‍റെ ദൈവത്തോട് ശക്തമായ വികാര ങ്ങളുണ്ട്. യിസ്രായേല്‍ജനതയെ ശുദ്ധീകരിച്ച കര്‍മ്മ ങ്ങള്‍ അവന്‍ ചെയ്യുകയും ചെയ്തു.”
14 സാലൂവിന്‍റെ പുത്രനായ സിമ്രിയായിരുന്നു മിദ് യാന്‍കാരിയോടൊപ്പം വധിക്കപ്പട്ടത്. ശിമെയോന്‍ റെ ഗോത്രത്തിലെ ഒരു കുടുംബത്തലവനായിരുന്നു അ വന്‍.
15 കൊല്ലപ്പെട്ട മിദ്യാന്‍കാരിയുടെ പേര് കൊ സ് ബി എന്നുമായിരുന്നു. സൂരിന്‍റെ പുത്രിയായിരുന്നു അവള്‍. മിദ്യാന്‍ ഗോത്രത്തിലെ ഒരു കുടുംബത്ത ലവ നാ യിരുന്നു സൂര്‍.
16 യഹോവ മോശെയോടു പറഞ്ഞു,
17 “മിദ്യാന്യര്‍ നി ങ്ങളുടെ ശത്രുക്കളാണ്. നിങ്ങള്‍ അവരെ കൊല്ലണം.
18 അവര്‍ നിങ്ങളെ ശത്രുക്കളാക്കിക്കഴിഞ്ഞു. പെയോ രില്‍വച്ച് അവര്‍ നിങ്ങളെ വഞ്ചിച്ചു. കോസ്ബി എ ന്ന സ്ത്രീ വഴിയും അവര്‍ നിങ്ങളെ വഞ്ചിച്ചു. ഒരു മിദ്യാന്യന്‍ നേതാവിന്‍റെ മകളായിരുന്നു അവള്‍. പക്ഷേ യിസ്രായേല്‍ജനതയ്ക്ക് മഹാരോഗബാധയു ണ്ടായപ് പോള്‍ അവളും കൊല്ലപ്പെട്ടു. പെയോരിലെ വ്യാജ ദൈവമായ ബാലിനെ ആരാധിച്ചതുമൂലമാണ് യിസ്രായേ ല്‍ജനതയ്ക്ക് ആ മഹാരോഗം പിടിപെട്ടത്.”