നിത്യബലികള്‍
28
അനന്തരം യഹോവ മോശെയോടു പറഞ്ഞു, “യിസ്രായേല്‍ജനതയ്ക്ക് ഈ ആജ്ഞ നല്‍കുക. നി ശ്ചിതസമയത്ത് എനിക്കുള്ള ധാന്യബലിയും മറ്റു വഴി പാടുകളും നല്‍കുന്നുണ്ടെന്ന് ഉറപ്പു വരുത്താന്‍ അവ രോടു പറയുക. അഗ്നിയിലൂടെയുള്ള ബലികളാണവ. അ തിന്‍റെ ഗന്ധം യഹോവയെ സന്തുഷ്ടനാക്കും. അഗ്നി യിലൂടെ യഹോവയ്ക്കു നല്‍കേണ്ട ബലികള്‍ ഇവയൊ ക് കെയാണ്. എന്നും ഒരു വയസ്സായ രണ്ടു കുഞ്ഞാടുകളെ അവര്‍ നല്‍കണം. ആടിന് യാതൊരു ന്യൂനതയുമു ണ്ടാ യി രിക്കരുത്. ഒരു കുഞ്ഞാടിനെ പ്രഭാതത്തിലും മറ്റേതി നെ സന്ധ്യയ്ക്കും വേണം നല്‍കാന്‍. ഇടങ്ങഴി നേര്‍ത് ത മാവ് കാല്‍ ഹീന്‍ ഒലീവെണ്ണ ചേര്‍ത്ത് ധാന്യബലിയായി നല്‍കുക. (സീനായിപര്‍വ്വതത്തില്‍വച്ച് അവര്‍ നിത്യ വഴിപാട് നല്‍കാന്‍ തുടങ്ങി. അഗ്നിയിലൂടെയാണ് അവര്‍ ബലി നല്‍കിയത്. അതിന്‍റെ ഗന്ധം യഹോവയെ സന്തു ഷ്ടനാക്കി.) അഗ്നിയിലൂടെയുള്ള വഴിപാടുക ളോടൊപ് പം ജനങ്ങള്‍ പാനീയയാഗങ്ങളും നല്‍കണം. ഓരോ കുഞ് ഞാടിനോടുമൊപ്പം കാല്‍ഹീന്‍ വീഞ്ഞു വീതം നല്‍ക ണം. പാനീയയാഗം വിശുദ്ധസ്ഥലത്ത് യാഗപീഠത്തില്‍ ഒഴിക്കുക. യഹോവയ്ക്കുള്ള ഒരു സമ്മാനമാണിത്. രണ് ടാമത്തെ കുഞ്ഞാടിനെ സന്ധ്യയ്ക്കു ബലിയര്‍പ് പിക് കുക. പ്രഭാതത്തിലെ വഴിപാടു പോലെ തന്നെ. അതോ ടൊപ്പമുള്ള പാനീയയാഗവും നല്‍കുക. അഗ്നിയി ലൂടെ യുള്ള ഒരു വഴിപാടാണിത്. അതിന്‍റെ ഗന്ധം യഹോവയെ പ്രീതിപ്പെടുത്തും.”
ശബ്ബത്ത് ബലികള്‍
“ശബ്ബത്ത്ദിവസം നിങ്ങള്‍ ഒരു വയസ്സായ രണ്ട് കുഞ്ഞാടുകളെ ബലിയര്‍പ്പിക്കണം. അവയ്ക്ക് യാതൊ രു ന്യൂനതയും ഉണ്ടായിരിക്കരുത്. ഒലീവെണ്ണ ചേര്‍ത് ത രണ്ടിടങ്ങഴി നേര്‍ത്തമാവും പാനീയയാഗവും നിങ്ങള്‍ അര്‍പ്പിക്കണം. 10 വിശ്രമദിനത്തിലെ വിശുദ്ധവഴി പാ ടാണിത്. ഇതു പതിവുള്ള നിത്യവഴിപാടിനും പാനീയയാ ഗങ്ങള്‍ക്കും പുറമേയാണ്.”
പ്രതിമാസ സമ്മേളനങ്ങള്‍
11 “ഓരോ മാസത്തിന്‍റെയും ആദ്യദിവസം യഹോവയ്ക് കു ഒരു വിശേഷപ്പെട്ട ഹോമയാഗം നല്‍കണം. രണ്ടു കാ ളകള്‍, ഒരു ആണാട്, ഒരു വയസ്സു പ്രായമുള്ള ഏഴു കുഞ് ഞാടുകള്‍ എന്നിവയായിരിക്കണം അത്. അവയ്ക്ക് യാ തൊരു ന്യൂനതയും ഉണ്ടായിരിക്കരുത്. 12 ഓരോ കാളയോ ടുമൊപ്പം മൂന്നിടങ്ങഴി നേര്‍ത്തമാവ് ഒലീവെണ്ണ ചേ ര്‍ത്ത് ധാന്യബലിയായി നല്‍കണം. ആണാടിനോ ടൊപ് പം രണ്ടിടങ്ങഴി മാവ് ഒലീവെണ്ണ ചേര്‍ത്ത് ധാന്യബ ലിയും നല്‍കണം. 13 ഓരോ കുഞ്ഞാടിനോടുമൊപ്പം ഒ ലീവെണ്ണ ചേര്‍ത്ത ഇടങ്ങഴി നേര്‍ത്തമാവും ധാന്യ ബ ലിയായി നല്‍കണം. അഗ്നിയിലൂടെയുള്ള ഒരു വഴിപാടാ യി രിക്കണം അത്. അതിന്‍റെ ഗന്ധം യഹോവയെ പ്രീ തിപ്പെടുത്തും. 14 കാളയോടൊപ്പം അരഹീന്‍ വീഞ്ഞ്, ആണാടിനോടൊപ്പം മൂന്നിലൊന്നു ഹീന്‍ വീഞ്ഞ്, കുഞ്ഞാടിനോടൊപ്പം കാല്‍ ഹീന്‍ വീഞ്ഞ് എന്നിങ്ങ നെ പാനീയയാഗവും അര്‍പ്പിക്കണം. വര്‍ഷത്തിലെ എല് ലാമാസവും അര്‍പ്പിക്കേണ്ട ഹോമയാഗമാണത്. 15 നിത് യേനയുള്ള ഹോമയാഗങ്ങള്‍ക്കും പാനീയയാഗങ്ങള്‍ക്കും പുറമേ ഒരു ആണ്‍കോലാടിനെയും നിങ്ങള്‍ യഹോവയ് ക് കു നല്‍കണം. അതൊരു പാപബലിയായിരിക്കും.
പെസഹ
16 “ആദ്യമാസത്തിന്‍റെ പതിനാലാം ദിവസമായിരിക്കും യഹോവയുടെ പെസഹ. 17 ആ മാസത്തിന്‍റെ പതിനഞ്ചാം ദിവസം പുളിപ്പില്ലാത്ത അപ്പത്തിന്‍റെ ഉത്സവം ആ രംഭിക്കും. ഈ ഉത്സവദിനങ്ങള്‍ ഏഴു നാള്‍ നീണ് ടുനി ല്‍ക് കും. പുളിപ്പു ചേര്‍ക്കാതെ ഉണ്ടാക്കിയ അപ്പം മാത്ര മേ നിങ്ങള്‍ ഭക്ഷിക്കാവൂ. 18 ഈ ഉത്സവദിവസങ്ങളുടെ ആദ്യദിവസം നിങ്ങള്‍ ഒരു വിശുദ്ധസമ്മേളനം നടത്തണം. ആ ദിവസം നിങ്ങള്‍ ഒരു ജോലിയും ചെയ്യരുത്. 19 നിങ്ങ ള്‍ യഹോവയ്ക്കു ഹോമയാഗം അര്‍പ്പിക്കണം. രണ്ടു കാളകള്‍, ഒരു ആണാട്, ഒരു വയസ്സുള്ള ഏഴു കുഞ്ഞാടുകള്‍ എന്നിവയെ വേണം ഹോമയാഗമര്‍പ്പിക്കാന്‍. അവയ്ക് കൊന്നും യാതൊരു ന്യൂനതയും ഉണ്ടാകാന്‍ പാടില്ല. 20-21 ഓരോ കാളയോടുമൊപ്പം മൂന്നിടങ്ങഴി നേര്‍ത്ത ധാ ന്യം ഒലീവെണ്ണ ചേര്‍ത്തും ആണാടിനോടൊപ്പം രണ് ടിടങ്ങഴി നേര്‍ത്ത മാവ് ഒലീവെണ്ണ ചേര്‍ത്തും ഓരോ കു ഞ്ഞാടിനോടുമൊപ്പം രണ്ടിടങ്ങഴി നേര്‍ത്തമാവ് ഒലീ വെണ്ണ ചേര്‍ത്തും ധാന്യബലിയായി നല്‍കണം. 22 ഒരു ആണ്‍കോലാടിനെയും നിങ്ങള്‍ ബലിയര്‍പ്പിക്കണം. ആ ബലി നിങ്ങളുടെ പ്രായശ്ചിത്തത്തിനുള്ള പാപബ ലി യായിരിക്കും. 23 നിത്യേന നിങ്ങള്‍ നടത്തുന്ന പ്രഭാതബ ലിയ്ക്കു പുറമേയാണ് ഇതു ചെയ്യേണ്ടത്.
24 “അതേപോലെ, ഏഴു ദിവസവും യഹോവയ്ക്കു അഗ് നിയിലൂടെയുള്ള വഴിപാടുകളും പാനീയയാഗങ്ങളും അര്‍ പ്പിക്കണം. ഈ വഴിപാടുകളുടെ ഗന്ധം യഹോവയെ സ ന്തുഷ്ടനാക്കും. ഈ വഴിപാടുകള്‍ ജനങ്ങള്‍ക്ക് ആഹാര മാ കണം. നിങ്ങള്‍ നിത്യേന അഗ്നിയിലൂടെ നല്‍കുന്ന വഴി പാടുകള്‍ക്കു പുറമേയാണ് ഈ ഹോമയാഗം നല്‍കേണ്ടത്.
25 “അനന്തരം ഈ ഒഴിവുദിവസങ്ങളുടെ ഏഴാം പക്കം, നിങ്ങള്‍ മറ്റൊരു വിശുദ്ധസമ്മേളനം കൂടി ചേരണം. ആ ദിവസം ആരും മറ്റൊരു ജോലിയും ചെയ്യുവാന്‍ പാടി ല്ല.
വാരോത്സവം (പെന്തക്കോസ്ത്)
26 “ആദ്യഫലങ്ങളുടെ ഉത്സവനാളുകളില്‍ (വാരോ ത്സ വം) യഹോവയ്ക്കു പുതിയ വിളകള്‍കൊണ്ട് ധാന്യബ ലിനല്‍കണം. അപ്പോഴും നിങ്ങള്‍ ഒരു വിശുദ്ധസമ്മേള നം വിളിച്ചു കൂട്ടണം. അന്നു നിങ്ങള്‍ ഒരു ജോലിയും ചെയ്യുവാന്‍ പാടില്ല. 27 നിങ്ങള്‍ ഒരു ഹോമയാഗം അര്‍ പ്പിക്കണം. അഗ്നിയിലൂടെയുള്ള ഒരു വഴിപാടായി രി ക്കണം അത്. അതിന്‍റെ ഗന്ധം യഹോവയെ പ്രസാദി പ് പിക്കും. രണ്ടു കാളകള്‍, ഒരു ആണാട്, ഒരു വയസ്സുള്ള ഏഴു കുഞ്ഞാടുകള്‍ എന്നിവയെ നിങ്ങളര്‍പ്പിക്കണം. അവയ്ക്ക് ഒരു ന്യൂനതയും ഉണ്ടായിരിക്കാനും പാടില്ല. 28 ഓരോ കാളയോടുമൊപ്പം മൂന്നിടങ്ങഴി നേര്‍ത്തമാവ് ഒലീവെണ്ണ ചേര്‍ത്തും ആണാടിനോടൊപ്പം രണ്ടിട ങ് ങഴി നേര്‍ത്തമാവ് ഒലീവെണ്ണ ചേര്‍ത്തും 29 ഓരോ കുഞ് ഞാടിനോടുമൊപ്പം ഇടങ്ങഴി നേര്‍ത്തമാവ് ഒലീവെണ് ണ ചേര്‍ത്തും ധാന്യബലിയായും നല്‍കണം. 30 കൂടാതെ ഒരു ആണ്‍കോലാടിനെ നിങ്ങളെ ശുദ്ധീകരിക്കുന്നതിനും ബലിയര്‍പ്പിക്കണം. 31 നിത്യേനയുള്ള ഹോമയാഗങ് ള്‍ക്കും അതിനോടൊപ്പം നല്‍കുന്ന ധാന്യബലിക്കും പുറമേയാണിത്. ഈ മൃഗങ്ങള്‍ക്കോ അവയോടൊപ്പം സമര്‍പ്പിക്കുന്ന പാനീയയാഗങ്ങള്‍ക്കോ യാതൊരു ന്യൂനതയുമില്ലാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.