കാഹളങ്ങളുടെ ഉത്സവം
29
“ഏഴാം മാസത്തിന്‍റെ ഒന്നാം തീയതി ഒരു വിശു ദ്ധസമ്മേളനം നടത്തിയിരിക്കണം. അന്ന് നിങ്ങള്‍ ഒരു ജോലിയും ചെയ്യാന്‍ പാടില്ല. കാഹളം മുഴക്കേണ്ട ദിവസമാണെന്ന്. ഹോമയാഗങ്ങള്‍ നിങ്ങള്‍ അര്‍പ് പിക് കണം. അതിന്‍റെ ഗന്ധം യഹോവയെ പ്രസാദിപ്പിക്കും. ഒരു കാള, ഒരു ആണാട്, ഒരു വയസ്സായ ഏഴു കുഞ്ഞാടു ക ള്‍ എന്നിവയെ നിങ്ങള്‍ ബലിയര്‍പ്പിക്കണം. അവ യാ തൊരു ന്യൂനതയും ഉള്ളവയായിരിക്കരുത്. കാളയോ ടൊ പ്പം എണ്ണ ചേര്‍ത്ത മൂന്നിടങ്ങഴി നേര്‍ത്തമാവും ആ ണാടിനോടൊപ്പം രണ്ടിടങ്ങഴി എണ്ണ ചേര്‍ത്ത നേര്‍ ത്തമാവും ഓരോ കുഞ്ഞാടിനോടുമൊപ്പം ഇടങ്ങഴി എണ്ണ ചേര്‍ത്ത നേര്‍ത്തമാവും അര്‍പ്പിക്കണം. നിങ് ങളെ ശുദ്ധീകരിക്കുന്നതിനുള്ള പാപബലിയായി ഒരു ആ ണ്‍കോലാടിനെയും അര്‍പ്പിക്കണം. അമാവാ സിബലി ക്കും അതിനോടൊപ്പമുള്ള ധാന്യബലിക്കും പുറമേയാ ണിത്. നിത്യേനയുള്ള ബലിക്കും അതിന്‍റെ ധാന്യബ ലി ക്കും പാനീയയാഗങ്ങള്‍ക്കും പുറമേയാണവ. ചട്ടങ്ങള നുസരിച്ചു വേണം അവ നടത്താന്‍. അഗ്നിയിലൂടെയുള്ള ആ വഴിപാടിന്‍റെ ഗന്ധം യഹോവയെ സന്തുഷ്ടനാക്കും.
പ്രായശ്ചിത്തദിനം
“ഏഴാം മാസത്തിന്‍റെ പത്താം ദിവസം ഒരു വിശുദ്ധസ മ്മേളനം ചേരണം. അന്ന് നിങ്ങള്‍ ഒന്നും ഭക്ഷിക്കരുത്. ഒ രു ജോലിയും ചെയ്യുകയുമരുത്. നിങ്ങളര്‍പ്പിക്കുന്ന ഹോമയാഗങ്ങളുടെ ഗന്ധം യഹോവയെ പ്രീതിപ്പെടു ത്തും. ഒരു കാള, ഒരു ആണാട്, ഒരു വയസ്സായ ഏഴു കുഞ് ഞാടുകള്‍ എന്നിവയെ ബലിയര്‍പ്പിക്കണം. അവയ്ക്ക് യാതൊരു ന്യൂനതയുമുണ്ടായിരിക്കരുത്. മൂന്നിടങ്ങഴി നേര്‍ത്തമാവ് ഒലീവെണ്ണ ചേര്‍ത്ത് കാളയോടൊപ്പവും രണ്ടിടങ്ങഴി നേര്‍ത്തമാവ് ഒലീവെണ്ണ ചേര്‍ത്ത് ആണാ ടിനോടൊപ്പവും 10 ഇടങ്ങഴി വീതം ഓരോ കുഞ്ഞാ ടി നോടൊപ്പവും ബലിയര്‍പ്പിക്കണം. 11 ഒരു ആണാടിനെ പാപബലിയായും അര്‍പ്പിക്കണം. പ്രായശ്ചി ത്തദിന ത്തിലെ പാപബലിയ്ക്കു പുറമേയാണിത്. നിത്യബ ലി ക്കും അതിനോടൊപ്പമുള്ള ധാന്യബലിയ്ക്കും പാ നീ യയാഗങ്ങള്‍ക്കും പുറമേയാണിത്.
കൂടാരത്തിരുന്നാള്‍
12 “ഏഴാം മാസത്തിന്‍റെ പതിനഞ്ചാം ദിവസം ഒരു വി ശുദ്ധസമ്മേളനം ചേരണം. കൂടാരത്തിരുന്നാളാണത്. ആ ദിവസം നിങ്ങള്‍ ഒരു ജോലിയും ചെയ്യരുത്. ഏഴു ദിവ സത്തേക്കു നിങ്ങള്‍ യഹോവയ്ക്കുവേണ്ടി ഉത്സവം ആഘോഷിക്കണം. 13 നിങ്ങള്‍ ഹോമയാഗങ്ങള്‍ അര്‍ പ് പിക്കണം. അഗ്നിയിലൂടെയുള്ള ആ വഴിപാടുകളുടെ ഗന് ധം യഹോവയെ സന്തുഷ്ടനാക്കും. പതിമൂന്നു കാളകള്‍, രണ്ടു ആണാടുകള്‍, പതിനാലു കുഞ്ഞാടുകള്‍ എന്നിവയെ ബലിയര്‍പ്പിക്കണം. അവയ്ക്കാകട്ടെ യാതൊരു ന്യൂ നതയും ഉണ്ടാകാന്‍ പാടില്ല. 14 ഓരോ കാളയോ ടുമൊ പ്പം എണ്ണ ചേര്‍ത്ത മൂന്നിടങ്ങഴി നേര്‍ത്തമാവും ഓ രോ ആണാടിനോടുമൊപ്പം രണ്ടിടങ്ങഴിയും 15 ഓരോ കുഞ്ഞാടിനോടുമൊപ്പം ഇടങ്ങഴി വീതവും മാവ് എ ണ്ണ ചേര്‍ത്ത് സമര്‍പ്പിക്കണം. 16 ഒരു ആണാടിനെയും നിങ്ങള്‍ പാപബലിയായി സമര്‍പ്പിക്കണം. നിത്യ ബ ലിയും അതിനോടൊപ്പമുള്ള ധാന്യ ബലിയ്ക്കും പാ നീയയാഗങ്ങള്‍ക്കും പുറമേയാണിത്.
17 “ഉത്സവത്തിന്‍റെ രണ്ടാംദിവസം പന്ത്രണ്ടു കാളക ളെയും രണ്ടു ആണാടുകളെയും ഒരു വയസ്സായ പതിനാ ലു കുഞ്ഞാടുകളെയും സമര്‍പ്പിക്കണം. അവയ്ക്ക് ഒരു ന്യൂനതയുമുണ്ടായിരിക്കരുത്. 18 കാളകളോടും ആണാടു കളോടും കുഞ്ഞാടുകളോടുമൊപ്പം ശരിയായ അളവില്‍ ധാന്യബലികളും പാനീയയാഗങ്ങളും അര്‍പ്പിക്കണം. 19 ഒരു ആണ്‍കോലാടിനെ പാപബലിയായും നിങ്ങള്‍ അര്‍ പ്പിക്കണം. നിത്യബലിക്കും അതിന്‍റെ ധാന്യബ ലിക് കും പാനീയയാഗങ്ങള്‍ക്കും പുറമേയാണിവ.
20 “തിരുനാളിന്‍റെ മൂന്നാം ദിവസം പതിനൊന്നു കാള കള്‍, രണ്ടു ആണാടുകള്‍, ഒരു വയസ്സായ പതിനാല് കുഞ് ഞാടുകള്‍ എന്നിവയെ ബലിയര്‍പ്പിക്കണം. അവയ്ക്ക് യാതൊരു ന്യൂനതയും ഉണ്ടാകാന്‍ പാടില്ല. 21 കാളകളോടും ആണാടുകളോടും കുഞ്ഞാടു കളോടുമൊ പ്പം ശരിയായ അളവില്‍ ധാന്യ-പാനീയയാഗങ്ങളും അ ര്‍പ്പിക്കണം. 22 ഒരു കോലാടിനെ പാപബലിയായും ന ല്‍കണം. നിത്യബലിക്കും അതിന്‍റെ ധാന്യബലിക്കും പാനീയയാഗങ്ങള്‍ക്കും പുറമേയാണിവ.
23 “നാലാം ദിവസം പത്തു കാളകളെയും രണ്ടു ആണാടുക ളെയും ഒരു വയസ്സായ പതിനാലു കുഞ്ഞാടുകളെയും നി ങ്ങള്‍ ബലിയര്‍പ്പിക്കണം. അവയ്ക്ക് യാതൊരു ന്യൂ നതയുമുണ്ടായിരിക്കരുത്. 24 കൃത്യമായ അളവില്‍ ധാന്യ-പാനീയയാഗങ്ങളും കാളകള്‍, ആണാടുകള്‍, കുഞ്ഞാടുകള്‍ എന്നിവയോടൊപ്പം അര്‍പ്പിക്കണം. 25 ഒരു ആണ്‍ കോ ലാടിനെയും നിങ്ങള്‍ പാപബലിയായി നല്‍കണം. നിത്യ ബലിക്കും അതിന്‍റെ ധാന്യബലി പാനീയയാഗം എന്നി വയ്ക്കും പുറമേയാണിത്.
26 “അഞ്ചാം ദിവസം ഒന്‍പതു കാളകളെയും രണ്ടു ആണാ ടുകളെയും ഒരു വയസ്സായ പതിനാല് കുഞ്ഞാടുകളെയും ബലിയര്‍പ്പിക്കണം. അവയ്ക്ക് യാതൊരു ന്യൂനതയും ഉണ്ടാകാന്‍ പാടില്ല. 27 ശരിയായ അളവിലുള്ള ധാന്യ-പാ നീയയാഗങ്ങളും കാളകള്‍, ആണാടുകള്‍, കുഞ്ഞാടുകള്‍ എ ന്നിവയോടൊത്തു നല്‍കണം. 28 ഒരു ആണ്‍കോലാടിനെ പാപബലിയായും നിങ്ങള്‍ അര്‍പ്പിക്കണം. നിത്യബ ലി ക്കും അതിന്‍റെ ധാന്യബലി, പാനീയയാഗം എന്നിവയ് ക്കും പുറമേയാണിവ നല്‍കപ്പെടേണ്ടത്.
29 “ആറാം ദിവസം എട്ടു കാളകള്‍, രണ്ട് ആണാടുകള്‍, ഒരു വയസ്സായ പതിന്നാലു കുഞ്ഞാടുകള്‍ എന്നിവയെ അ ര്‍പ്പിക്കണം. അവയ്ക്ക് യാതൊരു ന്യൂനതയും ഉണ് ടാ കാന്‍ പാടില്ല. 30 ശരിയായ അളവിലുള്ള ധാന്യബലിയും പാനീയയാഗവും കാള, ആണാട്, കുഞ്ഞാട് എന്നിവ യോ ടൊപ്പം നല്‍കിയിരിക്കണം. 31 ഒരു ആണ്‍കോലാടിനെ പാപബലിയായും നിങ്ങള്‍ നല്‍കണം. നിത്യബലിക്കും അതോടൊപ്പമുള്ള ധാന്യബലിക്കും പാനീയയാഗങ് ങ ള്‍ക്കും പുറമേയാണിവ.
32 “ഏഴാം ദിവസം ഏഴു കാളകള്‍, രണ്ട് ആണാടുകള്‍, ഒരു വയസ്സായ പതിനാലു കുഞ്ഞാടുകള്‍ എന്നിവയെ ബ ലിയര്‍പ്പിക്കണം. അവയ്ക്ക് യാതൊരു ന്യൂനതയും ഉ ണ്ടായിരിക്കരുത്. 33 ശരിയായ അളവില്‍ ധാന്യബ ലിക ളും പാനീയയാഗങ്ങളും കാളകള്‍, ആണാടുകള്‍, കുഞ് ഞാ ടുകള്‍ എന്നിവയോടൊപ്പം അര്‍പ്പിക്കണം. 34 ഒരു ആ ണ്‍ കോലാടിനെ പാപബലിയായും അര്‍പ്പിക്കണം. നി ത്യബലിക്കും അതോടൊപ്പമുള്ള ധാന്യബലിക്കും പാനീയയാഗങ്ങള്‍ക്കും പുറമേയാണിവ.
35 “എട്ടാം ദിവസം അതിവിശുദ്ധമായൊരു സമ്മേളനം ചേരണം. അന്ന് നിങ്ങള്‍ ഒരു ജോലിയും ചെയ്യരുത്. 36 നി ങ്ങള്‍ ഒരു ഹോമയാഗം അര്‍പ്പിക്കണം. അഗ്നിയി ലൂടെ യുള്ള ഈ വഴിപാടുകളുടെ ഗന്ധം യഹോവയെ സന്തു ഷ്ടനാക്കും. ഒരു കാള, ഒരു ആണാട്, ഒരു വയസ്സായ ഏഴു കുഞ്ഞാടുകള്‍ എന്നിവയേയും നിങ്ങള്‍ ബലിയര്‍ പിക്ക ണം. അവയ്ക്ക് യാതൊരു ന്യൂനതയും ഉണ്ടായിരിക്ക രു ത്. 37 കാള, ആണാട്, കുഞ്ഞാടുകള്‍ എന്നിവയോടൊപ്പം ശരിയായ അളവില്‍ ധാന്യബലികളും പാനീയയാഗങ്ങളും അര്‍പ്പിക്കണം. 38 ഒരു ആണ്‍കോലാടിനെ പാപബലി യാ യും നിങ്ങള്‍ അര്‍പ്പിക്കണം. നിത്യബലിക്കും അതോ ടൊപ്പമുള്ള ധാന്യബലിയ്ക്കും പാനീയയാഗങ്ങ ള്‍ക് കും പുറമേയാണിവ.
39 “വിശേഷാഘോഷദിനങ്ങളില്‍ നിങ്ങള്‍ ഹോമയാ ഗങ്ങള്‍, ധാന്യബലികള്‍, പാനീയയാഗങ്ങള്‍, സമാധാനബ ലികള്‍ എന്നിവയര്‍പ്പിക്കണം. നിങ്ങള്‍ അവ യഹോവ യ്ക്കു അര്‍പ്പിക്കണം. യഹോവയ്ക്കു നിങ്ങള്‍ സമര്‍പ് പിക്കാനുദ്ദേശിക്കുന്ന വിശുദ്ധസമ്മാനങ്ങള്‍ക്കും നി ങ്ങളുടെ ഏതെങ്കിലും നേര്‍ച്ചയുടെ വഴിപാടിനും പുറ മേ ആയിരിക്കണം ഇവ.”
40 യഹോവ തന്നോടു കല്പിച്ച എല്ലാക്കാ ര്യങ്ങ ളും മോശെ യിസ്രായേല്‍ജനതയോടു പറഞ്ഞു.