ലേവ്യരുടെ പട്ടണങ്ങള്‍
35
1 യഹോവ മോശെയോടു സംസാരിച്ചു. മോവാ ബിലെ യോര്‍ദ്ദാന്‍താഴ്വരയില്‍ യെരീഹോയ്ക്ക് എതിര്‍വശം യോര്‍ദ്ദാന്‍നദിക്കരയിലായിരുന്നു അത്. യ ഹോവ പറഞ്ഞു,
2 “തങ്ങള്‍ക്കു കിട്ടിയിരിക്കുന്ന ദേശ ത്തെ ഏതാനും നഗരങ്ങള്‍ ലേവ്യര്‍ക്കു കൊടുക്ക ണമെ ന്ന് യിസ്രായേല്‍ജനതയോടു പറയുക. അവയ്ക്കു ചുറ്റു മുള്ള മേച്ചില്പുറങ്ങളും നഗരങ്ങളോടൊപ്പം ലേവ്യ ര്‍ക്കു കൊടുക്കണം.
3 ലേവ്യര്‍ക്ക് ആ നഗരങ്ങളില്‍ താമ സിക്കാമല്ലോ. ലേവ്യരുടെ എല്ലാ പശുമൃഗാദിക ള്‍ക് കും ആ നഗരങ്ങളുടെ ചുറ്റിലുമുള്ള പുല്‍മേടുകളില്‍ മേ യാമല്ലോ.
4 നിങ്ങള്‍ എത്ര ഭൂമിയാണ് നല്‍കേണ്ടത്? നഗ രത്തിന്‍റെ ഭിത്തികളില്‍നിന്നും ആയിരത്തി അഞ്ഞൂറു അടി പോവുക - ആ സ്ഥലം ലേവ്യരുടേതാണ്.
5 നഗരത് തിനു കിഴക്കോട്ട് മൂവായിരം അടിയ്ക്കുള്ളിലും മൂവാ യിരം അടി തെക്കു വശത്തും മൂവായിരം അടി വടക്കു വശ ത്തും മൂവായിരം അടി പടിഞ്ഞാറുവശത്തും ലേവ്യര്‍ക് കുള്ളതാണ്. (ആ ദേശത്തിന്‍റെ മദ്ധ്യത്തിലായിരിക്കണം നഗരം.)
6 ആ നഗരങ്ങളില്‍ ആറെണ്ണം സുരക്ഷിതത്വ ത് തിന്‍റെ നഗരങ്ങളാണ്. ഒരാള്‍ മറ്റൊരാളെ യാദൃച്ഛിക മാ യി കൊല്ലുകയാണെങ്കില്‍ അയാള്‍ക്ക് ആ സുരക്ഷിത നഗരങ്ങളില്‍ അഭയം പ്രാപിക്കാം. ആ ആറു നഗരങ്ങളെ കൂടാതെ നാല്പത്തിരണ്ടു നഗരങ്ങള്‍കൂടി നിങ്ങള്‍ ലേ വ്യര്‍ക്കു നല്‍കണം.
7 അങ്ങനെ നിങ്ങള്‍ ആകെ നാല്പ ത്തെട്ടു നഗരങ്ങള്‍ ലേവ്യര്‍ക്കു നല്‍കണം. ആ നഗരങ് ങള്‍ക്കു ചുറ്റുമുള്ള സ്ഥലവും നിങ്ങള്‍ ലേവ്യര്‍ക്കു നല്‍ കണം.
8 യിസ്രായേലിലെ വലിയ കുടുംബങ്ങള്‍ക്ക് വലിയ ഭൂമിയും ചെറിയ കുടുംബങ്ങള്‍ക്ക് ചെറിയ ഭൂമിയും നല്‍ കണം. എന്നാല്‍ എല്ലാ ഗോത്രങ്ങളും തങ്ങളുടെ ഭൂമി യില്‍ കുറെ ഭാഗം ലേവ്യഗോത്രക്കാര്‍ക്കു നല്‍കണം.”
9 അനന്തരം യഹോവ മോശെയോടു സംസാരിച്ചു. അ വന്‍ പറഞ്ഞു,
10 “ജനങ്ങളോട് ഇങ്ങനെ പറയുക: നിങ്ങ ള്‍ യോര്‍ദ്ദാന്‍നദി കുറുകെ കടന്ന് കനാന്‍ദേശത്തേക്കു പോകുക.
11 സുരക്ഷിതത്വത്തിന്‍റെ നഗരങ് ങളാക് കു വാനുള്ള പട്ടണങ്ങള്‍ തെരഞ്ഞെടുക്കുക. ആരെങ്കിലും യാദൃച്ഛികമായി ഒരാളെ കൊന്നാല്‍ ആ നഗരങ്ങ ളി ലൊന്നില്‍ അയാള്‍ക്ക് അഭയം പ്രാപിക്കാം.
12 പകരം ചോ ദിക്കാന്‍ വരുന്ന മരിച്ചവന്‍റെ ബന്ധുക്കളി ല്‍നിന്ന് അയാള്‍ അവിടെ സുരക്ഷിതനായിരിക്കും. കോടതിയിലെ ന്യായവിധി വരുംവരെ അയാള്‍ സുരക്ഷിതനായിരിക്കും.
13 സുരക്ഷിതത്വത്തിന്‍റെ ആറു നഗരങ്ങളു ണ്ടായിരിക് കണം.
14 ഈ നഗരങ്ങളില്‍ മൂന്നെണ്ണം യോര്‍ദ്ദാന്‍നദി യുടെ കിഴക്കേക്കരയിലായിരിക്കും. മൂന്നെണ്ണം യോര്‍ ദ്ദാന്‍നദിയുടെ പടിഞ്ഞാറെ തീരത്ത് കനാന്‍ദേശത് തുമാ യിരിക്കും.
15 യിസ്രായേലുകാര്‍ക്കും വിദേശികള്‍ക്കും സ ഞ്ചാരികള്‍ക്കും ആ നഗരങ്ങള്‍ സുരക്ഷയുടെ നഗരങ്ങ ളായിരിക്കും. ഒരാളെ യാദൃച്ഛികമായി കൊല്ലുന്ന ഏ തൊരാള്‍ക്കും ആ നഗരങ്ങളിലൊന്നില്‍ അഭയം പ്രാപി ക്കാം.
16 “ഇരുന്പായുധംകൊണ്ട് ഒരാളെ കൊല്ലുന്നവന്‍ വ ധിക്കപ്പെടണം.
17 കല്ലുകൊണ്ടാണ് ഒരുവന്‍ മറ്റൊ രുവനെ കൊല്ലുന്നതെങ്കില്‍ അവനും വധിക്ക പ്പെ ടണം. (പക്ഷേ മനുഷ്യരെ കൊല്ലാന്‍ സാധാരണയായി ഉപയോഗിക്കുന്ന കല്ലിന്‍റെ വലുപ്പമുള്ള കല്ലായി രിക്കണം അത്.)
18 ഒരുവന്‍ മറ്റൊരുവനെ ഒരു തടിക്കഷണ മുപയോഗിച്ചാണ് വധിക്കുന്നതെങ്കില്‍ കൊലയാളി വധിക്കപ്പെടണം. (മനുഷ്യരെ കൊല്ലാന്‍ സാധാരണ യായി ഉപയോഗിക്കാറുള്ള ആയുധമായിരിക്കണം ആ തടി ക്കഷണം.)
19 മരിച്ചവന്‍റെ ഒരു കുടുംബാംഗത്തിന് കൊല യാളിയെ ഓടിച്ചിട്ടുപിടിച്ചു വധിക്കാം.
20-21 “ഒരാള്‍ വേറൊരാളെ കൈകൊണ്ടടിച്ചു കൊന്നു വെന്നു വരാം. അല്ലെങ്കില്‍ തള്ളിയിട്ടു കൊന്നു വെന് നുവരാം. അഥവാ എന്തെങ്കിലും കൊണ്ടെറിഞ്ഞു കൊ ന്നുവെന്നു വരാം. ശത്രുതമൂലമാണ് അയാളിതു ചെയ്ത തെങ്കില്‍ അയാള്‍ ഒരു കൊലയാളിയാണ്. അയാള്‍ വധിക്ക പ്പെടണം. വധിക്കപ്പെട്ടവന്‍റെ ഏതെങ്കിലും ഒരു കു ടുംബക്കാരന് കൊലയാളിയെ ഓടിച്ചിട്ടു കൊല്ലാം.
22 “പക്ഷേ ഒരാള്‍ യാദൃച്ഛികമായിട്ടായിരിക്കാം മറ് റൊരുവനെ കൊല്ലുന്നത്. വധിക്കപ്പെട്ടവനോട് അ യാള്‍ക്ക് യാതൊരു ശത്രുതയുമില്ല - തികച്ചും യാദൃച് ഛികം. അഥവാ അയാള്‍ എന്തെങ്കിലും എറിഞ്ഞ പ്പോ ള്‍ മറ്റൊരുവന്‍റെ മേല്‍ യാദൃച്ഛികമായി കൊണ്ട് അയാള്‍ മരിക്കാനിടയുണ്ട് - ആരെയെങ്കിലും കൊല്ലണമെന്ന് എറിഞ്ഞവന്‍ വിചാരിച്ചിട്ടു കൂടിയുണ്ടാവില്ല.
23 ഒരാ ള്‍ വെറുതെ ഒരു കല്ലെറിയുന്പോള്‍ അയാള്‍ കാണാത്ത വേ റൊരാളുടെമേല്‍ അതു വീണ് അയാള്‍ മരിച്ചെന്നുവരാം. അയാള്‍ ആരെയെങ്കിലും കൊല്ലണമെന്ന് കരുതിയി ട്ടുണ്ടാവില്ല. മരണമടഞ്ഞവനോട് അയാള്‍ക്ക് ശത്രു തയുമില്ല. തികച്ചും യാദൃച്ഛികമായിരുന്നു.
24 അങ്ങ നെ ഉണ്ടായാല്‍ എന്താണു ചെയ്യേണ്ടതെന്നു സമൂഹം നിശ്ചയിക്കണം. മരിച്ചവന്‍റെ കുടുംബാംഗങ്ങ ളിലൊ രുവന് കൊലയാളിയെ കൊല്ലാമോ എന്ന് സമൂഹക് കോടതി നിശ്ചയിക്കണം.
25 കൊലയാളിയെ സംരക്ഷി ക്കാനാണവരുടെ തീരുമാനമെങ്കില്‍ അവരവനെ സുരക്ഷ യുടെ നഗരത്തിലേക്കു കൊണ്ടുപോകണം. ഔദ്യോഗിക മഹാപുരോഹിതന്‍ മരിക്കുംവരെ കൊലയാളി ആ നഗരത് തില്‍ കഴിയണം.
26-27 “അയാള്‍ തന്‍റെ സുരക്ഷാനഗരത്തിന്‍റെ അതിര്‍ത് തിക്കപ്പുറത്തേക്ക് ഒരിക്കലും പോകരുത്. അയാള്‍ ആ അതിരുകള്‍ വിട്ടുപോവുകയും കൊല്ലപ്പെട്ടവന്‍റെ കുടുംബത്തില്‍നിന്നുള്ള ഒരാള്‍ അവനെ പിടിച്ച് വധിക് കുകയും ചെയ്താല്‍ വധിച്ചവന്‍ കുറ്റവാളിയാ യിരിക്ക യില്ല.
28 യാദൃച്ഛികമായി ഒരാളെ കൊന്നവന്‍ തന്‍റെ സുരക്ഷാനഗരത്തില്‍ മുഖ്യ പുരോഹിതന്‍ മരിക്കുംവരെ കഴിയണം. മഹാപുരോഹിതന്‍റെ മരണശേഷം അയാള്‍ക്കു സ്വദേശത്തേക്കു മടങ്ങാം.
29 നിങ്ങളുടെ ജനതയുടെ എ ല്ലാ പട്ടണങ്ങളിലും ഈ ചട്ടങ്ങള്‍ നിത്യനിയ മമായി രിക്കും.
30 “സാക്ഷികളുണ്ടെങ്കില്‍ മാത്രമേ ഒരു കൊലയാളി യെ വധിക്കാവൂ. ഒരു സാക്ഷിയുടെ മാത്രം മൊഴിയുടെ അടിസ്ഥാനത്തില്‍ ആരെയും വധിക്കരുത്.
31 “ഒരുവന്‍ ഒരു കൊലയാളിയാണെങ്കില്‍ അയാളെ വ ധിക്കണം. പണം വാങ്ങി അയാളുടെ ശിക്ഷ മാറ്റരുത്. കൊലയാളി വധിക്കപ്പെടുക തന്നെ വേണം.
32 “ഒരാളെ വധിച്ചശേഷം ഒരുവന്‍ സുരക്ഷിത നഗര ങ്ങളിലൊന്നില്‍ അഭയം പ്രാപിച്ചാല്‍ അയാളെ സമൂ ഹത്തിലേക്കു പറഞ്ഞുവിടുന്നതിനു പണം വാങ്ങരുത്. മഹാപുരോഹിതന്‍ മരിക്കുംവരെ അയാള്‍ അവിടെ തങ് ങിക്കൊള്ളട്ടെ.
33 “നിഷ്ക്കളങ്കരക്തമൊഴുകി നിങ്ങളുടെ നാട് മലിന മാക്കപ്പെടാതിരിക്കട്ടെ. ഒരാള്‍ മറ്റൊരാളെ കൊന്നാ ലുള്ള പ്രതിഫലം അയാളെയും കൊല്ലുക എന്നതു മാ ത്രമാണ്! ആ ദേശത്തെ ആ കുറ്റത്തില്‍നിന്നും മോചിപ് പിക്കുന്ന മറ്റൊന്നില്ല.
34 യഹോവ ഞാനാകുന്നു! യി സ്രായേല്‍ജനതയോടൊപ്പം ഞാന്‍ നിങ്ങളുടെ രാജ്യത് തു വസിക്കും. ഞാനവിടെ വസിക്കുന്നതിനാല്‍ നിഷ്ക്ക ളങ്കരുടെ രക്തം വീണ് അവിടം അശുദ്ധമാകാതിരിക്കാന്‍ ശ്രദ്ധിക്കുക.”