യിസ്രായേല്‍ ഒരു രാജാവിനെ ആവശ്യപ്പെടുന്നു
8
1 വൃദ്ധനായപ്പോള്‍ ശമൂവേല്‍ തന്‍റെ പുത്രന്മാരെ യി സ്രായേലിന്‍റെ ന്യായാധിപന്മാരാക്കി.
2 ശമൂ വേ ലി ന്‍റെ മൂത്തപുത്രന്‍റെ പേര് യോവേല്‍എന്നായിരുന്നു. അബീയാവു എന്നായിരുന്നു രണ്ടാമത്തെ പുത്രന്‍റെ പേര്. ബേര്‍ശേബയിലെ ന്യായാധിപന്മാരായിരുന്നു യോവേലും അബീയാവും.
3 പക്ഷേ ശമൂവേലിന്‍റെ പു ത്ര ന്മാര്‍ അവന്‍ ജീവിച്ചതു പോലെയല്ല ജീവിച്ചത്. യോ വേലും അബീയാവും കൈക്കൂലി വാങ്ങി. അവര്‍ രഹസ്യമായിപണംവാങ്ങുകയുംകോടതിയില്‍തീരുമാനങ്ങള്‍മാറ്റുകയുംചെയ്തുപോന്നു.അവര്‍ജനങ്ങളെകോടതിയില്‍ വഞ്ചിച്ചു.
4 അതിനാല്‍ യിസ്രായേലിലെ മൂപ്പ ന്മാര്‍ ഒത്തുകൂടി. അവര്‍ ശമൂവേലിനെ കാണാന്‍ രാമയി ലേക്കു പോയി.
5 മൂപ്പന്മാര്‍ ശമൂവേലിനോടുപറഞ്ഞു, “നിനക്കു വയസ്സായി. നിന്‍റെ മക്കളാകട്ടെ നേരായ വഴിക്കല്ലജീവിക്കുന്നതും.അവര്‍നിന്നെപ്പോലെയല്ല.ഇനിഞങ്ങളെഭരിക്കാന്‍മറ്റുരാജ്യങ്ങളിലേതുപോലെ ഒരു രാജാവിനെ തരൂ.”
6 അങ്ങനെമൂപ്പന്മാര്‍അ വരെ നയിക്കാന്‍ഒരുരാജാവിനെ ആവശ്യപ്പെട്ടു.അതൊരു മോശപ്പെട്ടആശയമാണെന്ന്ശമൂവേലിനുതോന്നി.അതിനാല്‍ശമൂവേല്‍യഹോവയോടു പ്രാര്‍ത്ഥിച്ചു.
7 യ ഹോവ ശമൂവേലിനോടു പറ ഞ്ഞു, “ജനങ്ങള്‍ നിന്നോ ടു പറയുന്നതുപോലെ ചെയ്യുക. അവര്‍ നിന്നെ തള്ളിക് കളഞ്ഞിട്ടില്ല. അവര്‍ എന്നെയാണ് തിരസ്കരിച്ചത്! ഞാന്‍ അവരുടെ രാജാവായിരിക്കാനല്ല അവരുടെ ആഗ്ര ഹം!
8 എപ്പോഴും ചെയ്യുന്പോലെ തന്നെയാണവ ര്‍ചെ യ്യുന്നത്.അവരെ ഞാന്‍ ഈജിപ്തില്‍നിന്നും പുറത്തേക് കുകൊണ്ടുവന്നു.പക്ഷേഅവര്‍എന്നെവിട്ട്അന്യദൈവങ്ങളെശുശ്രൂഷിച്ചു.നിന്നോടുംഅവര്‍അങ്ങനെതന്നെ ചെയ്യുന്നു.
9 ജനങ്ങള്‍ പറയുന്നതു കേട്ട്അവര്‍ആവ ശ്യപ്പെടുന്നതു ചെയ്യുക. പക്ഷേഅവര്‍ക്കൊരുമുന് നറിയിപ്പ്നല്‍കുക. ഒരു രാജാവ് അവരോടു ചെയ്യുന്ന കാര്യങ്ങള്‍അവര്‍ക്കു പറഞ്ഞു കൊടുക്കുക! ഒരു രാജാ വെങ്ങനെ ജനങ്ങളെ ഭരിക്കുന്നെന്ന് അവരോടു പറയു ക.”
10 അവര്‍ ഒരു രാജാവിനെ ആവശ്യപ്പെട്ടു. അതിനാല്‍ യഹോവ പറഞ്ഞതെല്ലാംശമൂവേല്‍അവരോടുപറഞ്ഞു.
11 ശമൂവേല്‍ പറഞ്ഞു, “നിങ്ങളെ ഭരിക്കാന്‍ ഒരു രാജാവു ണ്ടെങ്കില്‍ ഇങ്ങനെയായിരിക്കും അവന്‍ നിങ്ങളോടു പെരുമാറുക. അവന്‍ നിങ്ങളുടെ പുത്രന്മാരെ പിടിച്ചു കൊണ്ടുപോകും. അവന്‍അവരെനിര്‍ബന്ധിച്ച്അവന്‍റെ സേവകരാക്കും.അവന്‍അവരെഅവന്‍റെപട്ടാളക്കാരാക്കും. അവര്‍ അവന്‍റെ രഥങ്ങളിലും കുതിരപ്പുറത്തുമിരുന്നു യുദ്ധംചെയ്യുന്നഭടന്മാരായിത്തീരും.രാജാവിന്‍റെരഥത്തിനുമുന്പിലൂടെഓടുന്നകാവല്‍ക്കാരായിത്തീരുംനിങ്ങളുടെ പുത്രന്മാര്‍.
12 നിങ്ങളുടെപുത്രന്മാ രെഭടന്മാരാക് കാന്‍ ഒരു രാജാവ് നിര്‍ബന്ധിക്കും.അവരില്‍ചിലര്‍സ ഹ സ്രാധിപന്മാരായിരിക്കാം.ചിലര്‍അര്‍ദ്ധശതാധിപന്മാരുമായേക്കാം.രാജാവ്നിങ്ങളുടെ പുത്രന്മാരെ തന്‍റെ വയ ലുകളില്‍ ഉഴവു നടത്തുന്നതിനുംവിളവു കൊയ്യുന്ന തി നുംനിയോഗിച്ചേക്കാം. നിങ്ങളുടെ പുത്രന്മാരില്‍ ചിലരെക്കൊണ്ട് രാജാവ് യുദ്ധത്തിനുള്ളആ യുധങ്ങളു ണ്ടാക്കിച്ചേക്കാം. തന്‍റെ രഥത്തിന്‍റെ സാധനങ്ങളു ണ്ടാക്കാനും അവന്‍ അവരെ നിര്‍ബന്ധിക്കും!
13 രാജാവ്നി ങ്ങളുടെപെണ്‍മക്കളെപിടിച്ചുകൊണ്ടുപോകും. നിങ് ങളുടെ പുത്രിമാരില്‍ ചിലരെക്കൊണ്ട് അവന്‍ തനിക്കു സുഗന്ധദ്രവ്യങ്ങളുണ്ടാക്കിക്കും. നിങ്ങളുടെ പുത്രി മാരില്‍ ചിലരെക്കൊണ്ട് അവന്‍ പാചകം ചെയ്യിക് കുക യും ചെയ്യും.
14 “നിങ്ങളുടെ നല്ല വയലുകളും മുന്തിരിത് തോ പ് പുകളും ഒലീവു തോട്ടങ്ങളും രാജാവ് എടുക്കും. അവന്‍ അതെല്ലാം നിങ്ങളില്‍ നിന്നെടുത്ത് അവന്‍റെ ഉദ്യോ ഗസ്ഥന്മാര്‍ക്കു നല്‍കും.
15 നിങ്ങളുടെ ധാന്യത്തിന്‍റെ യും മുന്തിരിയുടേയും പത്തിലൊന്ന് അവന്‍ എടുക്കും. ഇതെല്ലാം അവന്‍ തന്‍റെ ഉദ്യോഗസ്ഥന്മാര്‍ക്കും ഭൃത്യ ന്മാര്‍ക്കും നല്‍കും.
16 നിങ്ങളുടെ ഭൃത്യന്മാരായ സ്ത്രീ പുരുഷന്മാരെ രാജാവ് കൊണ്ടുപോകും. നിങ്ങളുടെ മിക ച്ച കാലികളെയും കഴുതകളെയും അവന്‍ കൊണ്ടുപോ കും. അവയെ അവന്‍ തന്‍റെ സ്വന്തം ജോലികള്‍ക്കായി ഉപയോഗിക്കും.
17 നിങ്ങളുടെ കാലിക്കൂട്ടത്തിന്‍റെ പത് തിലൊന്ന് അവന്‍ കൊണ്ടുപോകും. “നിങ്ങള്‍ സ്വയം ഈ രാജാ വിന്‍റെ അടിമകളായിത്തീരും.
18 ആ കാലമാകു ന്പോള്‍ നിങ്ങള്‍ തെരഞ്ഞെടുത്ത രാജാവിനെയോര്‍ത്ത് നിങ്ങള്‍ വിലപിക്കും. എന്നാല്‍ അപ്പോള്‍ നിങ്ങളുടെ കരച്ചിലിന് യഹോവ മറുപടി നല്‍കുകയുമില്ല.”
19 പക്ഷേ ജനങ്ങള്‍ ശമൂവേലിനെ ചെവിക്കൊണ് ടില് ല. അവര്‍ പറഞ്ഞു, “വേണ്ട! ഞങ്ങള്‍ക്കു ഞങ്ങളെ ഭരിക് കാനൊരു രാജാവു വേണം.
20 അപ്പോള്‍ ഞങ്ങള്‍ മറ്റെല് ലാ രാജ്യങ്ങളേയും പോലെയാകും. നമ്മുടെ രാജാവ് നമ് മെ നയിക്കും. അവന്‍ നമ്മോടൊപ്പം വന്ന് നമ്മുടെ യുദ് ധങ്ങളില്‍ പടവെട്ടും.”
21 ശമൂവേല്‍ ജനങ്ങളില്‍നിന്നും തിരിഞ്ഞ് യഹോവയോടു അവരുടെ വാക്കുകള്‍ ആവ ര്‍ത് തിച്ചു.
22 യഹോവ മറുപടി പറഞ്ഞു, “നീ അവരെ ചെ വിക്കൊള്ളണം! അവര്‍ക്ക് ഒരു രാജാവിനെ കൊടുക്കുക.”
അനന്തരം ശമൂവേല്‍ യിസ്രായേലുകാരോടു പറഞ്ഞു, “കൊള്ളാം! നിങ്ങള്‍ക്കൊരു പുതിയ രാജാവിനെ ലഭിക് കും. ഇപ്പോള്‍ നിങ്ങളെല്ലാവരും വീട്ടിലേക്കു മടങ് ങുക.”