സെഖര്യാവ്
തന്‍െറ ജനത തിരിച്ചു വരണമെന്ന് യഹോവയാഗ്രഹിക്കുന്നു
1
1 പ്രവാചകനായ ഇദ്ദോവിന്‍െറ പുത്രനായ ബെരെഖ്യാവിന്‍െറ പുത്രനായ സെഖര്യാ വിന് യഹോവയില്‍ നിന്നൊരു സന്ദേശം ലഭി ച്ചു. അത് ദാര്യാവേശ് പാര്‍സിയിലെ രാജാവാ യതിന്‍െറ രണ്ടാം വര്‍ഷം എട്ടാം മാസത്തിലായി രുന്നു. ഇതായിരുന്നു സന്ദേശം:
2 നിന്‍െറ പൂര്‍വികരോട് യഹോവ വളരെ കോപിച്ചു.
3 അതിനാല്‍ ജനങ്ങളോടു നീ ഇങ്ങ നെ പറയണമെന്ന് യഹോവ പറയുന്നു, “എന്നിലേക്കു തിരിച്ചുവരിക, ഞാന്‍ നിങ്ങളി ലേക്കും തിരിച്ചു വരും.”സര്‍വശക്തനായ യഹോവയാണ് ഇതെല്ലാം പറയുന്നത്.
4 യഹോ വ പറഞ്ഞു, “നിങ്ങളുടെ പൂര്‍വികരെപ്പോലെ യാകരുത്. മുന്‍കാലത്ത് പ്രവാചകര്‍ അവരോടു സംസാരിച്ചു. അവര്‍ പറഞ്ഞു, ‘നിങ്ങള്‍ തെറ്റാ യ ജീവിതരീതി വെടിയണമെന്ന് സര്‍വശക്ത നായ യഹോവ നിങ്ങളോടാവശ്യപ്പെടുന്നു!’ എന്നാല്‍ നിങ്ങളുടെ പൂര്‍വികര്‍ എന്നെ ചെവി ക്കൊണ്ടില്ല.”യഹോവയാണ് ഇതൊക്കെ പറ ഞ്ഞത്.
5 ദൈവം പറഞ്ഞു, “നിങ്ങളുടെ പൂര്‍വിക ന്മാര്‍ പോയ്ക്കഴിഞ്ഞു. ആ പ്രവാചകര്‍ എന്നേ ക്കും ജീവിച്ചിരിക്കുന്നില്ല.
6 പ്രവാചകര്‍ എന്‍െറ സേവകന്മാരായിരുന്നു. എന്‍െറ കല്പനകളെയും ഉപദേശങ്ങളെയും പറ്റി നിങ്ങളോടും നിങ്ങ ളുടെ പൂര്‍വികരോടും സംസാരിക്കാന്‍ ഞാന്‍ അവരെ ഉപയോഗിച്ചു. ഒടുവില്‍ നിങ്ങളുടെ പൂര്‍വികര്‍ അവരുടെ പാഠം പഠിച്ചു. അവര്‍ പറഞ്ഞു, ‘താന്‍ ചെയ്യുമെന്നു യഹോവ പറ ഞ്ഞിട്ടുള്ള കാര്യങ്ങള്‍ സര്‍വശക്തനായ യഹോ വ ചെയ്തിട്ടുണ്ട്. ഞങ്ങളുടെ തെറ്റായജീവിത രീതിക്കും ദുഷ്പ്രവൃത്തികള്‍ക്കും അവന്‍ ഞങ്ങ ളെ ശിക്ഷിച്ചു.’ അങ്ങനെ അവര്‍ ദൈവത്തിങ്ക ലേക്കു തിരിച്ചുവന്നു.”
നാലുകുതിരകള്‍
7 പാര്‍സിയിലെരാജാവായ ദാര്യാവേശി ന്‍െറ രണ്ടാംഭരണവര്‍ഷത്തിന്‍െറ പതിനൊ ന്നാം മാസത്തിലെ ഇരുപത്തിനാലാം തീയതി പ്രവാചകനായ ഇദ്ദോവിന്‍െറ പുത്രനായ ബെ രെഖ്യാവിന്‍െറ പുത്രനായ സെഖര്യാവിനു യഹോവയില്‍നിന്നും മറ്റൊരു സന്ദേശംകൂടി ലഭിച്ചു. ഇതായിരുന്നു സന്ദേശം:
8 രാത്രിയില്‍, ചുവന്ന കുതിരപ്പുറത്തുപോകു ന്ന ഒരാളെ ഞാന്‍ കണ്ടു. അയാള്‍ താഴ്വരയില്‍ കൊഴുന്തുപൊന്തക്കിടയില്‍ നില്‍ക്കുകയായിരു ന്നു. അയാള്‍ക്കു പിന്നിലായി ചുവന്നതും തവി ട്ടുനിറമുള്ളതും വെളുത്തതുമായ കുതിരകളുണ്ടാ യിരുന്നു.
9 ഞാന്‍ പറഞ്ഞു, “പ്രഭോ, എന്തിനാ ണ് ഈ കുതിരകള്‍?”അപ്പോള്‍ എന്നോടു സംസാരിച്ചുകൊണ്ടിരുന്ന ദൂതന്‍ പറഞ്ഞു, “ഈ കുതിരകളെന്തിനാണെന്നു ഞാന്‍ നിനക്കു കാട്ടിത്തരാം.”
10 അപ്പോള്‍ കൊഴുന്തുപൊന്തക്കിടയില്‍ നില്‍ ക്കുന്നവന്‍ പറഞ്ഞു, “ലോകത്തില്‍ അലഞ്ഞു തിരിയുന്നതിന് യഹോവ അയച്ചതാണ് ആ കുതിരകളെ.”
11 “അപ്പോള്‍ കൊഴുന്തുപൊന്തക്കിടയില്‍ നില്‍ക്കുകയായിരുന്ന യഹോവയുടെ ദൂത നോടു കുതിരകള്‍ സംസാരിച്ചു. അവര്‍ പറ ഞ്ഞു, “ഞങ്ങള്‍ ഭൂമിയില്‍ അവിടെയും ഇവിടെ യും സഞ്ചരിച്ചു, എല്ലാം ശാന്തമാകുന്നു.”
12 അപ്പോള്‍ യഹോവയുടെ ദൂതന്‍ പറഞ്ഞു, “യഹോവേ, യെരൂശലേമിനെയും യെഹൂദയു ടെ നഗരങ്ങളെയും നീ ആശ്വസിപ്പിച്ചിട്ട് എത്ര നാളായി? എഴുപതു കൊല്ലത്തോളം ഈ നഗര ങ്ങളുടെ നേര്‍ക്ക് നീ കോപം പ്രകടിപ്പിച്ചു.”
13 എന്നോടു സംസാരിച്ച ദൂതനോട് യഹോവ യപ്പോള്‍ മറുപടി പറഞ്ഞു. നന്മ നിറഞ്ഞ ആശ്വാസവാക്കുകളാണ് യഹോവ പറഞ്ഞത്.
14 അനന്തരം ജനങ്ങളോടു പറയാന്‍ ഇക്കാര്യ ങ്ങള്‍ ദൂതന്‍ എന്നോടു പറഞ്ഞു:
സര്‍വശക്തനായ യഹോവ പറയുന്നു,
“യെരൂശലേമിനോടും സീയോനോടും എനിക്കു ശക്തമായ സ്നേഹമാണുള്ളത്.
15 വളരെ സുരക്ഷിതരായി കഴിയുന്ന രാഷ്ട്ര ങ്ങളോട് എനിക്കു കടുത്ത കോപമാണ്.
അവ രോട് എനിക്കല്പം കോപമേ ഉണ്ടായിരുന്നുള്ളൂ.
എന്‍െറ ജനതയെ ശിക്ഷിക്കുന്നതിന് ഞാന വരെ ഉപയോഗിച്ചു.
എന്നാല്‍ ആ ജനത വലിയ അനര്‍ത്ഥമാണുണ്ടാക്കിയത്.”
16 അതിനാല്‍ യഹോവ പറയുന്നു, “ഞാന്‍ യെരൂശലേമിലേക്കു മടങ്ങിവന്ന് അവളെ ആശ്വ സിപ്പിക്കും.”
സര്‍വശക്തനായ യഹോവ പറ യുന്നു, “യെരൂശലേം പുനര്‍നിര്‍മ്മിക്കപ്പെടും.
അവിടെ എന്‍െറ ഭവനം നിര്‍മ്മിക്കപ്പെടു കയും ചെയ്യും.”
17 ദൂതന്‍ പറഞ്ഞു, “ജനങ്ങളോട് ഇത്രയുംകൂടി പറയുക, സര്‍വശക്തനായ യഹോവ പറയു ന്നു,
‘എന്‍െറ പട്ടണങ്ങള്‍ വീണ്ടും ധനികമായി ത്തീരും.
സീയോനെ ഞാന്‍ ആശ്വസിപ്പിക്കും.
യെരൂശലേമിനെ ഞാനെന്‍െറ വിശേഷനഗര മായിവീണ്ടും തെരഞ്ഞെടുക്കും.’”
നാലുകൊന്പുകളും നാലു പണിക്കാരും
18 അപ്പോള്‍ ഞാന്‍ തലയുയര്‍ത്തി നോക്കുക യും നാലു കൊന്പുകള്‍ കാണുകയും ചെയ്തു.
19 അപ്പോള്‍ എന്നോടു സംസാരിച്ചുകൊണ്ടി രിക്കുകയായിരുന്ന ദൂതനോടു ഞാന്‍ ചോദിച്ചു, “ഈ കൊന്പുകള്‍കൊണ്ട് എന്താണര്‍ത്ഥമാക്കു ന്നത്?”
അവന്‍ പറഞ്ഞു, “യിസ്രായേല്‍, യെഹൂദാ, യെരൂശലേം, എന്നിവിടങ്ങളിലെ ജനങ്ങളെ വിദേശരാജ്യങ്ങളിലേക്കോടിച്ച ഓടിച്ചകൊന്പു കളാണിവ.”
20 അനന്തരം യഹോവ നാലുജോലിക്കാരെ എനിക്കു കാട്ടിത്തന്നു.
21 ഞാന്‍ അവനോടു ചോ ദിച്ചു, “എന്തുചെയ്യാനാണ് ഈ നാലു ജോലി ക്കാരും വരുന്നത്?”
അവന്‍ പറഞ്ഞു, “കൊന്പുകളെ പേടിപ്പിച്ച് ദൂരെയെറിയാനാണവര്‍ വരുന്നത്. ആ കൊന്പു കളാണ് യെഹൂദയിലെജനങ്ങളെ വിദേശങ്ങ ളിലേക്ക് “ഓടിച്ചത്.”ആ കൊന്പുകള്‍ ആരോടും ഒരു കരുണയും കാട്ടിയില്ല. യെഹൂദക്കാരെ ആക്രമിക്കുകയും അവരെ വിദേശരാജ്യങ്ങളിലേ ക്ക് ഓടിക്കുകയും ചെയ്ത നാലുരാഷ്ട്രങ്ങളെ യാണ് ആ കൊന്പുകള്‍ പ്രതിനിധീകരിക്കു ന്നത്.”