വിളക്കുകാലും രണ്ട് ഒലീവുമരങ്ങളും
4
1 അനന്തരം എന്നോടു സംസാരിച്ചുകൊണ്ടി രുന്ന ദൂതന്‍ എന്‍െറ അടുത്തുവരികയും എന്നെ ഉണര്‍ത്തുകയും ചെയ്തു. ഉറക്കമുണര്‍ ന്നെഴുന്നേല്‍ക്കുന്ന ഒരുവനെപ്പോലെയായിരു ന്നു ഞാന്‍.
2 അനന്തരം ദൂതന്‍ എന്നോടു ചോദി ച്ചു, “നീ എന്താണു കാണുന്നത്?”
ഞാന്‍ പറഞ്ഞു, “കട്ടിസ്വര്‍ണ്ണംകൊണ്ടുള്ള ഒരു വിളക്കുകാല്‍ ഞാന്‍ കാണുന്നു. വിളക്കു കാലിന്മേല്‍ ഏഴുവിളക്കുകളുമുണ്ട്. വിളക്കുകാ ലിന്മേല്‍ ഒരു പാത്രം. ഓരോ വിളക്കിലേക്കും ഓരോ കുഴല്‍. ഈ കുഴലുകളാണ് പാത്രത്തി ലുള്ള എണ്ണ വിളക്കിലേക്കു കൊണ്ടുവരുന്നത്.
3 പാത്രത്തിന്‍െറ ഇരുവശത്തുമായി ഓരോ ഒലീ വുമരങ്ങളുമുണ്ട്.”
4 തുടര്‍ന്ന്, എന്നോടു സംസാ രിച്ചുകൊണ്ടിരുന്ന ദൂതനോടു ഞാന്‍ ചോദിച്ചു, “പ്രഭോ, ഇതിന്‍െറയെല്ലാം അര്‍ത്ഥമെന്താണ്?”
5 ഞാനുമായി സംസാരിച്ചുകൊണ്ടിരുന്ന ദൂതന്‍ ചോദിച്ചു, “ഇതിന്‍െറയൊക്കെ അര്‍ത്ഥ മെന്താണെന്ന് നിനക്കറിയില്ലേ?”
“ഇല്ല പ്രഭോ,”ഞാന്‍ പറഞ്ഞു.
6 അപ്പോള്‍ അവന്‍ എന്നോടു പറഞ്ഞു, “ഇതാണ് സെരുബാബേലിനുള്ള യഹോവ യുടെ മറുപടി: ‘നിന്‍െറ കരുത്തില്‍നിന്നോ ശക്തിയില്‍നിന്നോ അല്ല നിന്‍െറ രക്ഷവരിക. ഇല്ല, നിന്‍െറ രക്ഷ എന്‍െറ ആത്മാവില്‍ നിന്നാ യിരിക്കും വരിക.’ സര്‍വശക്തനായ യഹോവ പറഞ്ഞതാണ് ഈ കാര്യങ്ങള്‍!
7 സെരുബാബേ ലിന് ആ വലിയ പര്‍വതം നിരപ്പായ സ്ഥലമാ യിരിക്കും. അവന്‍ ആലയം പണിയും. ഏറ്റവും പ്രധാനപ്പെട്ട കല്ല് വച്ചു കഴിയുന്പോള്‍ ജന ങ്ങള്‍ ആര്‍ത്തുവിളിക്കും, ‘മനോഹരം! മനോ ഹരം!’”
8 എനിക്കുള്ള യഹോവയുടെ സന്ദേശവും ഇങ്ങനെ പറയുന്നു,
9 “സെരുബാബേല്‍ എന്‍െറ ആലയത്തിന്‍െറ അടിത്തറ പണിയും. സെരു ബാബേല്‍ ആലയത്തിന്‍െറ പണി പൂര്‍ത്തിയാ ക്കുകയും ചെയ്യും. അപ്പോള്‍, സര്‍വശക്തനായ യഹോവയാണ് എന്നെ നിങ്ങളുടെ അടുത്തേ ക്കയച്ചതെന്ന് നിങ്ങള്‍ മനസ്സിലാക്കുകയും ചെയ്യും.
10 ചെറിയ ആരംഭത്തെപ്പറ്റി ആളുകള്‍ ലജ്ജിക്കില്ല. പൂര്‍ത്തിയായ കെട്ടിടം തൂക്കുകട്ട ഉപയോഗിച്ച് അളക്കുകയും പരിശോധിക്കുക യും ചെയ്യുന്ന സെരുബാബേലിനെക്കണ്ട് യഥാ ര്‍ത്ഥത്തില്‍ അവര്‍ ആഹ്ളാദിക്കുകയും ചെയ്യും. ഇനി, നീ കണ്ട കല്ലിന്‍െറ ഏഴുവശങ്ങള്‍ എല്ലാ ദിക്കുകളിലേക്കും നോക്കുന്ന യഹോവയുടെ കണ്ണുകളെ പ്രതിനിധീകരിക്കുന്നു. ഭൂമിയിലുള്ള സര്‍വതിനെയും അവ കാണുന്നു.”
11 അപ്പോള്‍ ഞാന്‍ അവനോടു ചോദിച്ചു, “വിളക്കുകാലിന്‍െറ വലതുവശത്തും ഇടതുവ ശത്തും ഓരോ ഒലിവുമരങ്ങളും ഞാന്‍ കാണു ന്നുണ്ട്. ആ രണ്ട് ഒലിവുമരങ്ങളും അര്‍ത്ഥമാക്കു ന്നത് എന്താണ്?”
12 ഇത്രയുംകൂടി ഞാന്‍ അവ നോടു ചോദിച്ചു, “സ്വര്‍ണ്ണനിറമുള്ള തൈല മൊഴുകുന്ന സ്വര്‍ണ്ണക്കുഴലിന്‍െറ വശങ്ങളിലാ യി രണ്ട് ഒലിവുകന്പുകളും ഞാന്‍ കാണുന്നു. അവയുടെ അര്‍ത്ഥമെന്താണ്?”
13 അപ്പോള്‍ ദൂതന്‍ എന്നോടു ചോദിച്ചു, “അവയുടെ അര്‍ത്ഥമെന്താണെന്നു നിനക്കറി യില്ലേ?”
ഞാന്‍ പറഞ്ഞു, “ഇല്ല പ്രഭോ.”
14 അതിനാല്‍ അവന്‍ പറഞ്ഞു, “സര്‍വലോക ത്തിന്‍െറയും യഹോവയെ സേവിക്കാന്‍ തെര ഞ്ഞെടുക്കപ്പെട്ട രണ്ടുപേരെയാണതു പ്രതിനി ധാനം ചെയ്യുന്നത്.”