പറക്കുന്ന ചുരുള്‍
5
1 വീണ്ടും ഞാന്‍ മുകളിലേക്കു നോക്കിയ പ്പോള്‍ പറക്കുന്ന ഒരു ചുരുളിനെ കണ്ടു. 2 ദൂതന്‍ എന്നോടു ചോദിച്ചു, “നീ എന്താണു കാണുന്നത്?”ഞാന്‍ പറഞ്ഞു, “പറക്കുന്ന ഒരു ചുരുളിനെ ഞാന്‍ കാണുന്നു. അതിന് മുപ്പതടി നീളവും പതിനഞ്ചടി വീതിയുമുണ്ട്.”
3 അപ്പോള്‍ ദൂതന്‍ എന്നോടു പറഞ്ഞു, “ആ ചുരുളില്‍ ഒരു ശാപം രേഖപ്പെടുത്തിയിട്ടുണ്ട്. ഒരു വശത്തെ ശാപം മോഷ്ടാക്കള്‍ക്കുവേണ്ടിയു ള്ളതാണ്. വ്യാജസത്യങ്ങള്‍ ചെയ്യുന്നവരെപ്പറ്റി യുള്ളതാണ് മറുവശത്തെ ശാപം. 4 സര്‍വശക്ത നായ യഹോവ പറയുന്നു: ആ ചുരുളിനെ ഞാന്‍ മോഷ്ടാക്കളുടെയും എന്‍െറ നാമത്തില്‍ വ്യാജസത്യങ്ങള്‍ നടത്തുന്നവരുടെയും വസതി കളിലേക്കയയ്ക്കും. ആ ചുരുള്‍ അവിടെ തങ്ങു കയും ആ വീടുകളെ നശിപ്പിക്കുകയും ചെയ്യും. കല്ലുകളും തടിത്തൂണുകളും പോലും തകര്‍ക്ക പ്പെടും.”
സ്ത്രീയും കൂടയും
5 അനന്തരം എന്നോടു സംസാരിച്ചുകൊണ്ടി രുന്ന ദൂതന്‍ പുറത്തേക്കുപോയി. അവന്‍ എന്നോടു ചോദിച്ചു, “മുകളിലേക്കു നോക്കൂ!”എന്തു വരുന്നതായാണു നീ കാണുന്നത്?”
6 ഞാന്‍ പറഞ്ഞു, “എനിക്കറിയില്ല-എന്താ ണത്?”
അവന്‍ പറഞ്ഞു, “അതൊരു അളവുകൂടയാ ണ്.”അവന്‍ ഇത്രയുംകൂടിപറഞ്ഞു, “ഈ രാജ്യ ത്തെ ജനങ്ങളുടെ പാപം അളക്കുന്നതിനുള്ളതാ ണത്.”
7 കൂടയുടെ ഈയം കൊണ്ടുള്ള അടപ്പുയര്‍ ത്തി. അതില്‍ ഒരു സ്ത്രീ ഇരിപ്പുണ്ടായിരുന്നു. 8 ദൂതന്‍ പറഞ്ഞു, “ആ സ്ത്രീ ദുഷ്ടതയുടെ പ്രതിനിധിയാണ്.”അനന്തരം ദൂതന്‍ ആ സ്ത്രീയെ കൂടയ്ക്കുള്ളിലേക്കു തള്ളിയിടുകയും ഈയ അടപ്പ് അതിന്മേല്‍ വയ്ക്കുകയും ചെ യ്തു. 9 പിന്നെ ഞാന്‍ തല ഉയര്‍ത്തി നോക്കിയ പ്പോള്‍ കൊക്കിന്‍േറതുപോലുള്ള ചിറകുകളുള്ള രണ്ടു സ്ത്രീകളെ ഞാന്‍ കണ്ടു. അവര്‍ പറന്നു വന്ന് ചിറകിലെ കാറ്റിന്‍െറ സഹായത്താല്‍ കൂട എടുത്തുകൊണ്ടുപോയി. കൂടയും പേറി അവര്‍ വായുവിലൂടെ പറന്നുപോയി. 10 അ പ്പോള്‍, എന്നോടു സംസാരിച്ചുകൊണ്ടിരുന്ന ദൂതനോടു ഞാന്‍ ചോദിച്ചു, “ആ കൂട അവര്‍ എങ്ങോട്ടാണു കൊണ്ടുപോകുന്നത്?”
11 ദൂതന്‍ എന്നോടു പറഞ്ഞു, “ശിനാറില്‍ അതിനൊരു വസതി പണിയാനാണവര്‍ അത് കൊണ്ടു പോകുന്നത്. വസതി പണിതു കഴിയു ന്പോള്‍ അവര്‍ ആ കൂട അവിടെ വയ്ക്കും.”