യെരൂശലേമിനെ അനുഗ്രഹി
ക്കാമെന്നുള്ള യഹോവയുടെ വാഗ്ദാനം
8
1 സര്‍വശക്തനായ യഹോവയില്‍ നിന്നുള്ള ഒരു സന്ദേശമാണിത്.
2 സര്‍വശക്തനായ യഹോവ പറയുന്നു, “സത്യത്തില്‍ ഞാന്‍ സീയോനെ സ്നേഹിക്കുന്നു. അവള്‍ എന്നോടു അവിശ്വാസം പ്രകടിപ്പിച്ചപ്പോള്‍ അവളോടു ഞാന്‍ കോപിക്കത്തക്കവിധം അവളെ ഞാന്‍ സ്നേഹിക്കുന്നു.”
3 യഹോവ പറയുന്നു, “ഞാന്‍ സീയോനിലേക്കു മടങ്ങി വന്നിരിക്കുന്നു. ഞാന്‍ യെരൂശലേമില്‍ വസിക്കുന്നു. യെരൂശലേം ‘വിശ്വസ്തനഗരം’ എന്നു വിളിക്കപ്പെടും. സര്‍ വശക്തനായ യഹോവയുടെ പര്‍വതം വിശുദ്ധ പര്‍വതം എന്നും വിളിക്കപ്പെടും.”
4 സര്‍വശക്തനായ യഹോവ പറയുന്നു, “യെ രൂശലേമിലെ പൊതുസ്ഥലങ്ങളില്‍ വൃദ്ധന്മാരും വൃദ്ധകളും വീണ്ടും കാണപ്പെടും. ഊന്നുവടി കുത്തി നടക്കേണ്ടിവരുന്നത്ര കാലംവരെയും ആളുകള്‍ ജീവിക്കും.
5 തെരുവില്‍ കളിച്ചുരസി ക്കുന്ന കുട്ടികളെക്കൊണ്ട് നഗരം നിറയും.
6 ഇതെ ത്ര അത്ഭുതകരമെന്ന് അവശേഷിച്ചവര്‍ കരുതും. ഇതത്ഭുതകരം തയൈന്ന് ഞാനും കരുതും.”
7 സര്‍വശക്തനായ യഹോവ പറയുന്നു, “നോക്കൂ, കിഴക്കും പടിഞ്ഞാറുമുള്ള രാഷ്ട്രങ്ങ ളില്‍നിന്ന് ഞാന്‍ എന്‍െറ ജനതയെ രക്ഷിക്കുക യാണ്.
8 അവരെ ഞാനിവിടെ കൊണ്ടുവരിക യും അവര്‍ യെരൂശലേമില്‍ വസിക്കുകയും ചെയ്യും. അവര്‍ എന്‍െറ ജനതയാകുകയും ഞാ നവരുടെ നല്ലവനും വിശ്വസ്തനുമായ ദൈവ മായിരിക്കുകയും ചെയ്യും.”
9 സര്‍വശക്തനായ യഹോവ പറയുന്നു, “കരു ത്തരായിരിക്കുക! സര്‍വശക്തനായ യഹോവ തന്‍െറ ആലയം വീണ്ടും പണിയുന്നതിന് ആദ്യ മായി തറക്കല്ലിട്ടപ്പോള്‍ പ്രവാചകര്‍ നല്‍കിയ അതേ സന്ദേശമാണ് നിങ്ങളിന്നും കേള്‍ക്കു ന്നത്.
10 അക്കാലത്തിനു മുന്പ്, പണിക്കാരെ കൂലിക്കു നിര്‍ത്താനോ മൃഗങ്ങളെ വാടകയ്ക്കെ ടുക്കാനോ ജനങ്ങള്‍ക്കു പണമില്ലായിരുന്നു. ആളുകള്‍ക്കു സുരക്ഷിതമായി വരാനും പോ കാനും കഴിഞ്ഞിരുന്നുമില്ല. കുഴപ്പങ്ങളില്‍ നിന്നും ആശ്വാസം പോലും കിട്ടിയിരുന്നില്ല. ഓരോരുത്തരെയും ഞാന്‍ അവന്‍െറ അയല്‍ക്കാ രന് എതിരാക്കി.
11 എന്നാലിന്ന് അങ്ങനെയല്ല. അവശേഷിക്കുന്നവര്‍ക്ക് അങ്ങനെയായിരിക്കി ല്ല.”സര്‍വശക്തനായ യഹോവ പറഞ്ഞതാണി തെല്ലാം.
12 “അവര്‍ സമാധാനത്തില്‍ വിതയ്ക്കും. അവ രുടെ മുന്തിരിവള്ളികളില്‍ മുന്തിരിയുണ്ടാകും. ഭൂമി നല്ല വിളവു തരികയും ആകാശം മഴ പെയ്യിക്കുകയും ചെയ്യും. ഇതെല്ലാം ഞാനെ ന്‍െറ ജനതയ്ക്കു കൊടുക്കും.
13 അന്യരാജ്യങ്ങള്‍ തങ്ങളുടെ ശാപങ്ങളില്‍ യിസ്രായേല്‍, യെഹൂ ദാ, എന്നീപേരുകള്‍ ഉപയോഗിച്ചു തുടങ്ങി. പക്ഷേ യിസ്രായേലിനെയും യെഹൂദയെയും ഞാന്‍ രക്ഷിക്കുകയും അവയുടെ നാമം അനുഗ്ര ഹദായകമാവുകയും ചെയ്യും. അതിനാല്‍ ഭയ പ്പെടരുത്. ശക്തരായിരിക്കുക!”
14 സര്‍വശക്തനായ യഹോവ പറയുന്നു, “നിന്‍െറ പൂര്‍വികര്‍ എന്നെ കോപിഷ്ഠനാക്കി. അതിനാല്‍ ഞാന്‍ അവരെ നശിപ്പിക്കാന്‍ നിശ്ച യിച്ചു. എന്‍െറ മനസ്സു മാറ്റാതിരിക്കാനും ഞാന്‍ നിശ്ചയിച്ചു.”സര്‍വശക്തനായ യഹോവ യാണ് ഇക്കാര്യങ്ങള്‍ പറഞ്ഞത്.
15 “പക്ഷേ ഇപ്പോള്‍ ഞാനെന്‍െറ മനസ്സു മാറ്റി. അതേ പോലെ തന്നെ, യെരൂശലേമിനോടും യെഹൂദ ക്കാരോടും നന്മയോടെ പെരുമാറാനും ഞാന്‍ നിശ്ചയിച്ചിരിക്കുന്നു!
16 പക്ഷേ നീ ഇങ്ങനെ ചെയ്യണം. പരസ്പരം സത്യം പറയുക. നുണ പറയരുത്. നിന്‍െറ നഗരത്തില്‍ നീ തീരുമാന ങ്ങളെടുക്കുന്പോള്‍ സമാധാനം കൊണ്ടുവരുന്ന, സത്യത്തിനും നീതിക്കും നിരക്കുന്ന കാര്യങ്ങള്‍ ചെയ്യുക.
17 അയല്‍ക്കാരെ ഉപദ്രവിക്കാന്‍ ഗൂഢാ ലോചന നടത്തരുത്! വ്യാജവാഗ്ദാനങ്ങള്‍ നല്‍ കരുത്! അങ്ങനെയൊക്കെ ചെയ്യുന്നതില്‍ ആന ന്ദിക്കരുത്! എന്തുകൊണ്ടെന്നാല്‍ ഞാന്‍ ഇതൊ ക്കെ വെറുക്കുന്നു!”യഹോവ പറഞ്ഞതാണിക്കാ ര്യങ്ങള്‍.
18 സര്‍വശക്തനായ യഹോവയില്‍ നിന്നും ഈ സന്ദേശം എനിക്കുകിട്ടി.
19 സര്‍വശ ക്തനായ യഹോവ പറയുന്നു, “നാല്, അഞ്ച്, ഏഴ്, പത്ത് മാസങ്ങളില്‍ ദു:ഖത്തിന്‍െറയും ഉപവാസത്തിന്‍െറയും പ്രത്യേകദിനങ്ങളുണ്ട് നിങ്ങള്‍ക്ക്. ദു:ഖത്തിന്‍െറ ആ ദിനങ്ങള്‍ ആഹ്ലാ ദത്തിന്‍െറ ദിവസങ്ങളാക്കി മാറ്റണം. ആ ദിവസ ങ്ങള്‍ നല്ലതും സന്തോഷം നിറഞ്ഞതുമായ അവ ധി ദിവസങ്ങളായിരിക്കും. സത്യത്തെയും സമാ ധാനത്തെയും നീ സ്നേഹിക്കുകയും വേണം!”
20 സര്‍വശക്തനായ യഹോവ പറയുന്നു,
“ഭാവിയില്‍ പല നഗരക്കാരും യെരൂശലേമില്‍ വരും.
21 പല നഗരക്കാരും പരസ്പരം ആശംസിക്കും.
അവര്‍ പറയും, ‘ഞങ്ങള്‍ സര്‍വശക്തനായ യഹോവയെ ആരാധിക്കാന്‍ പോകുന്നു.’
‘ഞങ്ങ ളോടൊപ്പം വരിക!’”
22 സര്‍വശക്തനായ യഹോവയെത്തേടി പല ജനതയും ശക്തമായ പല രാജ്യങ്ങളും യെരൂശ ലേമിലേക്കു വരും. അവനെ ആരാധിക്കാനാണ വരെത്തുക.
23 സര്‍വശക്തനായ യഹോവ പറ യുന്നു, “അന്ന് പല ഭാഷകള്‍ സംസാരിക്കുന്ന ജനങ്ങള്‍ ഒരു യെഹൂദനെ സമീപിച്ചു പറയും, ‘ദൈവം നിങ്ങളോടൊപ്പമാണെന്നു ഞങ്ങള്‍ കേട്ടു. ഞങ്ങളും അവനെ ആരാധിക്കാന്‍ നിങ്ങ ളോടൊപ്പം വരട്ടെ?’”