യോവാബ് ദാവീദിനെ ശകാരിക്കുന്നു
19
ജനങ്ങള്‍ യോവാബിനോടു വിവരങ്ങള്‍ പറഞ്ഞു. അവര്‍ യോവാബിനോടു പറഞ്ഞു, “ഇതാ രാജാവ് അബ്ശാലോമിനെച്ചൊല്ലികരയുകയുംദു:ഖിക്കുകയും ചെയ്യുന്നു.”
ദാവീദിന്‍റെ സൈന്യം അന്നത്തെ യുദ്ധം ജയിച്ചു. എന്നാല്‍ആദിവസംഎല്ലാവര്‍ക്കുംഒരുദു:ഖദിനമായിരുന്നു.”രാജാവ്മകനെക്കുറിച്ചോര്‍ത്ത്ദു:ഖിക്കുന്നു”എന്ന വാര്‍ത്ത കേട്ടതിനാലാണതൊരു ദു:ഖദിനമായത്.
ജനങ്ങള്‍ ശാന്തരായി നഗരത്തിലേക്കു വന്നു. യു ദ് ധത്തില്‍ തോറ്റോടുന്നവരെപ്പോലെയായിരുന്നു അ വരുടെ അവസ്ഥ. രാജാവ് സ്വന്തം മുഖം മൂടി. അദ്ദേഹം ഉച്ചത്തില്‍ കരയുകയായിരുന്നു, “എന്‍റെ മകനേ, അബ് ശാലോമേ, എന്‍റെ മകനേ, എന്‍റെ മകനേ!”
യോവാബ് രാജകൊട്ടാരത്തിലേക്കു വന്ന് രാജാവി നോടു പറഞ്ഞു, “അങ്ങ് അങ്ങയുടെ സേനാംഗങ്ങളെ മുഴുവന്‍ നാണം കെടുത്തുകയാണ്! നോക്കൂ, ആ പടയാ ളികള്‍ ഇന്ന് അങ്ങയുടെ ജീവന്‍ രക്ഷിച്ചവരാണ്. അവ രാണ് അങ്ങയുടെ പുത്രീപുത്രന്മാരുടെയും ഭാര്യ മാരു ടെയും ദാസിമാരുടെയും ജീവന്‍ രക്ഷിച്ചത്. അങ്ങ് അങ്ങയെ സ്നേഹിക്കുന്നവരെ വെറുക്കുകയും വെറുക് കുന്നവരെ സ്നേഹിക്കുകയുമാണു ചെയ്യുന്നത്. അങ് ങയുടെ പടനായകന്മാരും ഭടന്മാരും അങ്ങയ്ക്കു ഒന്നു മ ല്ലെന്ന് അങ്ങ് ഇന്നു തെളിയിച്ചു. അബ്ശാലോം ജീ വിച്ചിരിക്കുകയും ഞങ്ങളെല്ലാം ഇന്നു യുദ്ധത്തില്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നുവെങ്കില്‍ അങ്ങ് പൂര്‍ണ്ണമായും സന്തോഷിച്ചേനെ എന്നെ നിക്കറി യാം! ഇനി എഴുന്നേറ്റു ചെന്ന് അങ്ങയുടെ ഉദ്യോഗ സ് ഥന്മാരോടു സംസാരിച്ചാലും. അവരെ പ്രോത് സാ ഹി പ്പിച്ചാലും! അങ്ങ് ഇപ്പോള്‍ത്തന്നെ പോയി അങ്ങ നെ ചെയ്തില്ലായെങ്കില്‍ ഇന്നു രാത്രി അങ്ങ യോ ടൊപ്പംഒരുമനുഷ്യനുംഉണ്ടാവില്ലഎന്നുഞാന്‍യഹോവയുടെ നാമത്തില്‍ സത്യം ചെയ്യുന്നു.അത്അങ്ങയുടെ കുട്ടിക്കാലംമുതലുണ്ടായിട്ടുള്ളതില്‍വച്ചേറ്റവുംഭീകരമായിരിക്കും.”
അപ്പോള്‍ രാജാവ് നഗരകവാടത്തിലേക്കു പോയി. രാജാവ് നഗരകവാടത്തിലുണ്ടെന്ന വാര്‍ത്തപ്രചരിച്ചു. അതിനാല്‍ ജനങ്ങളെല്ലാവരും രാജാവിനെ കാണാനായി വന്നു.
ദാവീദ് വീണ്ടും രാജാവ്
അബ്ശാലോമിനെ പിന്തുടര്‍ന്ന യിസ്രായേലു കാരെ ല്ലാം വീട്ടിലേക്കോടി. യിസ്രായേല്‍ഗോത്രത്തിലെ കുടുംബക്കാര്‍ തമ്മില്‍ തര്‍ക്കമായി. അവര്‍ പറഞ്ഞു, “ ഫെലിസ്ത്യരില്‍ നിന്നും മറ്റു ശത്രുക്കളില്‍നിന്നും ഒ ക്കെ നമ്മെ രക്ഷിച്ചത് ദാവീദുരാജാവാണ്. ദാവീദ് അ ബ് ശാലോമിനടുത്തുനിന്നും ഓടിപ്പോയി. 10 നമ്മള്‍ നമ്മെ ഭരിക്കാന്‍ അബ്ശാലോമിനെ തെരഞ്ഞെടുത്തെങ്കിലും അയാളിപ്പോള്‍ യുദ്ധത്തില്‍ മരിച്ചു. നമ്മള്‍ ദാവീദിനെ വീണ്ടും രാജാവാക്കണം.” 11 ദാവീദുരാജാവ് പുരോ ഹിത നായ സാദോക്കിനും അബ്യാഥാരിനും സന്ദേശമയച്ചു. ദാവീദു പറഞ്ഞു, “യെഹൂദയിലെ നേതാക്കളോടു സംസാ രിക്കുക. അവരോടിങ്ങനെ പറയണം, ‘ദാവീദുരാജാവിനെ തന്‍റെ ഗോത്രത്തിലേക്കു കൊണ്ടുവരുന്നതില്‍ നിങ്ങ ളെന്താണ് പിന്പന്മാരായത്? രാജാവിനെ തിരികെ കൊ ണ്ടുവരുന്നതിനെപ്പറ്റിയാണ് മുഴുവന്‍ യിസ്രാ യേലു കാരുടെയും സംസാരം. 12 നിങ്ങളെന്‍റെ സഹോദരന്മാരും കുടുംബക്കാരുമാണ്. പിന്നെന്താണ് എന്നെ തിരികെ രാ ജാവാക്കുന്നതില്‍ നിങ്ങള്‍ പിന്പന്മാരായത്?’ 13 അമാ സായോടു പറയുക, ‘നീ എന്‍റെ കുടുംബത്തിന്‍റെ ഭാഗമാ ണ്. യോവാബിന്‍റെ സ്ഥാനത്ത് നിന്നെ ഞാന്‍ സേനാ പ തിയാക്കിയില്ലെങ്കില്‍ദൈവംഎന്നെശിക്ഷിക്കട്ടെ.’”
14 ദാവീദിന്‍റെ വാക്കുകള്‍ അവരുടെ മനസ്സില്‍ കൊ ണ്ടു. അപ്പോള്‍ യെഹൂദയിലെ സകല ജനങ്ങളും ഒരൊ റ്റയാളെന്ന തരത്തില്‍ ഇക്കാര്യം സമ്മതിച്ചു. യെഹൂദ യിലെ ജനങ്ങള്‍ രാജാവിനൊരു സന്ദേശമയച്ചു. അവര്‍ പറഞ്ഞു, “അങ്ങും അങ്ങയുടെ മുഴുവന്‍ ഉദ്യോഗസ്ഥ ന് മാരും തിരികെ വരിക!”
15 അനന്തരം ദാവീദുരാജാവ് യോര്‍ദ്ദാന്‍ന ദിക്കരയി ലെത്തി. രാജാവിനെ കാണുന്നതിനും അദ്ദേഹത്തെ യോ ര്‍ദ്ദാന്‍നദി കടത്തിക്കൊണ്ടുവരുന്നതിനും യെഹൂ ദയി ലെ ജനത ഗില്‍ഗാലിലെത്തി.
ശിമെയി ദാവീദിനോട് മാപ്പപേക്ഷിക്കുന്നു
16 ദേരയുടെ പുത്രനും ബെന്യാമീ ന്‍ഗോത്രക്കാരനു മായിരുന്ന ശിമെയി ബഹൂരിമിലായിരുന്നു താമസി ച് ചിരുന്നത്. ദാവീദുരാജാവിനെ കാണുന്നതിന് ശിമെയി തിടുക്കപ്പെട്ടിറങ്ങിവന്നു.യെഹൂദക്കാരോടൊപ്പമായിരുന്നു ശിമെയി വന്നത്. 17 ബെന്യാമീന്‍ഗോത്രക്കാരായ ആയിരം പേര്‍ കൂടി ശിമെ യിയോടൊപ്പം വന്നിരുന്നു. ശെൌലിന്‍റെ കുടും ബക് കാരായ സീബാ എന്ന ഭൃത്യനും വന്നു. സീബാ തന്‍റെ പ തിനഞ്ചുപുത്രന്മാരെയുംഇരുപതുദാസന്മാരെയുംകൊണ്ടുവന്നിരുന്നു.ദാവീദുരാജാവിനെകണ്ടുമുട്ടുന്നതിനായിരുന്നു അവരൊക്കെ യോര്‍ദ്ദാന്‍ നദിക്കരയിലേക്കു വന്നത്
18 രാജകുടുംബത്തെ യെഹൂദയിലേക്കു കൊണ്ടുവരു ന്നതിനു സഹായിക്കാനവര്‍ യോര്‍ദ്ദാന്‍നദി കടന്നു ചെ ന്നു. രാജാവിനാവശ്യമുള്ളതെന്തും അവര്‍ ചെയ്തു. രാ ജാ വ് നദി മുറിച്ചു കടക്കവേ, ഗേരയുടെ പുത്രനായ ശി മെ യി അദ്ദേഹത്തെ കാണാന്‍ വന്നു. ശിമെയി രാജാവിന്‍റെ മുന്പില്‍ സാഷ്ടാംഗം നമസ്കരിച്ചു. 19 ശിമെയി രാജാ വി നോടു പറഞ്ഞു, “എന്‍റെ യജമാനനേ! എന്‍റെ തെറ്റുകള്‍ ക ണക്കാക്കരുതേ! എന്‍റെ യജമാനനായ രാജാവേ, അങ്ങ് യെരൂശലേംവിട്ടപ്പോള്‍ഞാന്‍ചെയ്തദുഷ്പ്രവര്‍ത്തികള്‍ ഓര്‍മ്മിക്കരുതേ. 20 ഞാന്‍ പാപം ചെയ്തുവെന്ന് അങ്ങ യ് ക്കറിയാം. അതുകൊണ്ടാണു പ്രഭോ, യോസേഫിന്‍റെ കു ടുംബത്തില്‍ നിന്നും അങ്ങയെ കാണാനായി ആദ്യം തന് നെ ഞാനെത്തിയത്.”
21 എന്നാല്‍ സെരൂയയുടെ പുത്രനായ അബീശായി പറ ഞ്ഞു, “യഹോവയുടെ അഭിഷിക്തരാജാവിനെതിരെ ശാപ വചനങ്ങള്‍ ചൊരിഞ്ഞതിനാല്‍ അവന്‍ കൊ ല്ലപ് പെട ണം.”
22 ദാവീദു പറഞ്ഞു, “സെരൂയയുടെ പുത്രന്മാരെ, നി ങ് ങളുടെ കാര്യത്തില്‍ ഞാനെന്തു ചെയ്യാനാണ്. ഇന്നു നിങ്ങളെനിക്കെതിര്. യിസ്രായേലില്‍ ആരും ഇന്നു വധ ശിക്ഷയ്ക്കിരയാകയില്ല. ഇന്ന് ഞാനാണ് യിസ് രായേ ല്‍രാജാവെന്ന് എനിക്കറിയാം.” 23 അനന്തരം രാജാവ് ശിമെ യിയോടു പറഞ്ഞു, “നീ മരിക്കില്ല.”താന്‍ ശിമെയിയെ വധിക്കില്ലെന്ന് രാജാവ് അയാള്‍ക്കു വാക്കു കൊടു ത്തു* താന്‍ ٹ കൊടുത്തു ദാവീദ് ശിമെയിയെ വധിച്ചില്ല. എന്നാല്‍ ഏതാനും വര്‍ഷം കഴിഞ്ഞപ്പോള്‍ ദാവീദിന്‍റെ പുത്രനായ ശലോമോന്‍, ശിമെയിയെ വധിക്കാന്‍ കല്പിച്ചു. 1 രാജാ. 2:44-46 കാണുക. .
മെഫീബോശെത്ത് രാജാവിനെ സന്ദര്‍ശിക്കാന്‍ പുറപ്പെടുന്നു
24 ശെൌലിന്‍റെ പുത്രനായ മെഫീബോശെത്ത് ദാവീ ദു രാജാവിനെ കാണാനിറങ്ങി വന്നു. ദാവീദ് യെരൂശലേം വി ട്ടപ്പോള്‍ മുതല്‍ സമാധാനത്തോടെ യെഹൂദയില്‍ തിരി ച്ചുവരുംവരെഅയാള്‍തന്‍റെപാദങ്ങള്‍വൃത്തിയാക്കുകയോതാടിവടിക്കുകയോവസ്ത്രങ്ങള്‍കഴുകുകയോചെയ്തിരുന്നില്ല. 25 മെഫീബോശെത്ത് രാജാവിനെ സന്ദര്‍ശി ക് കുവാനായി യെരൂശലേമില്‍നിന്നും വന്നു. രാജാവ് മെഫീ ബോശെത്തിനോടു ചോദിച്ചു,മെഫീബോശെത്ത്ഞാന്‍ യെരൂശലേംവിട്ടപ്പോള്‍നീയെന്താണെന്‍റെകൂടെവരാതിരുന്നത്?”
26 മെഫീബോശെത്ത് മറുപടി പറഞ്ഞു, “എന്‍റെ യജമാ നനും രാജാവുമായവനേ, എന്‍റെ ദാസനായ സീബാ എന്നെ ചതിച്ചു. സീബയോടു ഞാന്‍ പറഞ്ഞു, ‘ഞാന്‍ മുടന്ത നാണ്. അതിനാല്‍ ഒരു കഴുതയ്ക്കു ജീനിയിട്ടാല്‍ എനി ക് കു രാജാവിനോടൊപ്പം പോകാമല്ലോ.’ 27 എന്നാല്‍ എ ന്‍റെ ദാസന്‍ എന്നെ ചതിച്ചു. അവന്‍ അങ്ങയോടു നുണ പറയുകയും എന്നെപ്പറ്റി ദുഷിച്ചു പറയുകയും ചെയ് തു. എന്നാല്‍ എന്‍റെ യജമാനനും രാജാവുമായവന്‍ ദൈവ ത്തിന്‍റെ ദൂതനെപ്പോലെയാണ്. നന്നെന്നു തോ ന്നു ന്നതു ചെയ്താലും. 28 എന്‍റെ പൂര്‍വ്വപിതാക്കന്മാരുടെ കുടുംബത്തെ മുഴുവന്‍ നശിപ്പിക്കാന്‍ അങ്ങയ്ക് കാകു മായിരുന്നു. എന്നാല്‍ അങ്ങ് അതു ചെയ്തില്ല. എന്നെ അങ്ങ് അങ്ങയോടൊപ്പം അങ്ങയുടെ സ്വന്തം തീന്‍ മേശയില്‍ ആഹാരം കഴിക്കുന്നവരോടൊപ്പമിരുത്തി. അതിനാല്‍ എന്തിനെപ്പറ്റിയെങ്കിലും രാജാവിനോടു പരാതിപ്പെടാന്‍ എനിക്കാവശ്യമില്ല.”
29 രാജാവ് മെഫീബോശെത്തിനോടു പറഞ്ഞു, “നിന്‍ റെ പ്രശ്നങ്ങളെപ്പറ്റി ഇനിയധികം പറയേണ്ട. എന്‍റെ തീരുമാനം ഇതാണ്: നിനക്കും സീബയ്ക്കും നിലം പങ് കു വയ്ക്കാം.” 30 മെഫീബോശെത്ത് രാജാവിനോടു പറഞ് ഞു,നിലംമുഴുവനുംസീബാഎടുത്തോട്ടെ.എന്തുകൊണ്ടെന്നാല്‍എന്‍റെയജമാനനുംരാജാവുമായവന്‍സമാധാനത്തില്‍ തന്‍റെ കൊട്ടാരത്തില്‍ എത്തി.”
തന്നോടൊപ്പം വരാന്‍ ദാവീദ് ബര്‍സില്ലായിയോടാവശ്യപ്പെടുന്നു
31 ഗിലെയാദുകാരനായ ബര്‍സില്ലായി രൊഗേലീ മില്‍ നിന്നും വന്നു. ദാവീദുരാജാവിനോടൊപ്പം യോര്‍ദ് ദാ ന്‍നദിയിലേക്ക് അയാള്‍ വന്നു. അദ്ദേഹത്തെ നദിയുടെ മറുകരയിലേക്കു ആനയിക്കുന്നതിന് ബര്‍സില്ലായി രാജാവിനോടൊപ്പം പോയി. 32 വളരെ വൃദ്ധനായി രുന് നുബര്‍സില്ലായി.അദ്ദേഹത്തിന്എണ്‍പതുവയസ്സായിരുന്നു. ദാവീദ് മഹനയീമില്‍ താമസിച്ചിരുന്നപ്പോള്‍ ബര്‍സില്ലായി അദ്ദേഹത്തിനു ഭക്ഷണവും മറ്റു സാധ നങ്ങളുംകൊടുത്തിരുന്നു.വലിയധനികനായതുകൊണ്ടാണ് ബര്‍സില്ലായിക്ക് അതു കഴിഞ്ഞത്. 33 ദാവീദ് ബര്‍ സില്ലായിയോടുപറഞ്ഞു,എന്നോടൊപ്പംനദികടന്നുവരിക.എന്നോടൊപ്പംയെരൂശലേമില്‍താമസിക്കുകയാണെങ്കില്‍ അങ്ങയെ ഞാന്‍ സംരക്ഷിച്ചു കൊള്ളാം.”
34 എന്നാല്‍ ബര്‍സില്ലായി രാജാവിനോടു പറഞ്ഞു, “ഞാനെത്ര വയസ്സനാണെന്നു അങ്ങയ്ക്കറിയാമോ? എനിക്ക്അങ്ങയോടൊപ്പംയെരൂശലേമിലേക്കുവരാനാവുമെന്ന് അങ്ങ് കരുതുന്നുണ്ടോ? എനിക്ക് എണ്‍പതു വസ്സായി! നന്മതിന്മകള്‍ വേര്‍തിരിച്ചു പറയാന്‍ കഴി യാത്തത്ര പ്രായം എനിക്കുണ്ട്. 35 തിന്നുന്നതിന്‍റെയും കുടിക്കുന്നതിന്‍റെയുംരുചിയറിയാനുംഎനിക്കുകഴിയാതായി.സ്ത്രീപുരുഷന്മാര്‍പാടുന്നത്കേള്‍ക്കാന്‍പോലുമാകാത്തപ്രായം.അങ്ങെന്തിനാണെന്നെപ്പറ്റിവേവലാതിപ്പെടുന്നത്? 36 എനിക്കങ്ങയില്‍നിന്നും പ്രതിഫലം ആവശ്യമില്ല.ഞാന്‍അങ്ങയോടൊപ്പംയോര്‍ദ്ദാന്‍നദി കടക്കാം. 37 പക്ഷേ തിരിച്ചു വരാന്‍ ദയവായി എന്നെ അനുവദിച്ചാലും. അപ്പോളെനിക്കെന്‍റെ സ്വന്തം നഗരത്തില്‍വെച്ച്മരിക്കാനുംഎന്‍റെമാതാപിതാക്കളോടൊപ്പംസംസ്കരിക്കപ്പെടാനുമാകുമല്ലോ.എന്നാലിതാ കിംഹാം അങ്ങയുടെ ദാസനായിരിക്കട്ടെ. എന്‍റെ യജ മാനനും രാജാവുമായവനേ, അവന്‍അങ്ങയോടൊപ്പം തി രികെ വരട്ടെ. അവനുവേണ്ടി അങ്ങയ്ക്കു എന്തും ചെ യ്യാം.” 38 രാജാവ് മറുപടി പറഞ്ഞു, “കിംഹാം എ ന് നോ ടൊപ്പം തിരികെ വരട്ടെ. അങ്ങയ്ക്കുവേണ്ടി ഞാന വ നോടു കാരുണ്യവാനായിരിക്കാം. അങ്ങയ്ക്കുവേണ്ടി ഞാന്‍ എന്തും ചെയ്യാം.”
ദാവീദ് ഭവനത്തിലേക്കു മടങ്ങുന്നു
39 രാജാവ് ബര്‍സില്ലായിയെ ചുംബിക്കുകയും അനു ഗ്രഹിക്കുകയും ചെയ്തു. ബര്‍സില്ലായി ഭവനത്തി ലേ ക്കു മടങ്ങി. രാജാവും പരിവാരങ്ങളും നദി കടന്നു മട ങ് ങുകയും ചെയ്തു. 40 രാജാവ് യോര്‍ദ്ദാന്‍നദി കടന്ന് ഗില്‍ ഗാലിലേക്കു പോയി. കിംഹാം അദ്ദേഹത്തോടൊപ്പം പോയി.യെഹൂദക്കാര്‍മുഴുവനുംപകുതിയിസ്രായേലുകാരും ദാവീദിനെ നദി കടക്കാന്‍ ആനയിച്ചു.
യിസ്രായേലുകാരും യെഹൂദക്കാരും തര്‍ക്കത്തില്‍
41 യിസ്രായേലുകാര്‍ മുഴുവനും രാജാവിന്‍റെയടു ത്തെ ത്തി. അവര്‍ രാജാവിനോടു പറഞ്ഞു, “ഞങ്ങളുടെ സ ഹോദരന്മാരായ യെഹൂദക്കാര്‍ അങ്ങയെ എന്തിനാണ് തട്ടിക്കൊണ്ടുപോവുകയുംഅങ്ങയെയുംകുടുംബത്തെയുംപരിവാരസമേതംയോര്‍ദ്ദാന്‍നദികടത്തുകയുംചെയ്തത്?”
42 യെഹൂദക്കാര്‍ മുഴുവന്‍ യിസ്രായേലുകാര്‍ക്കു മറുപ ടി നല്‍കി. “എന്തുകൊണ്ടെന്നാല്‍, രാജാവ് ഞങ്ങളുടെ അടുത്തബന്ധുവാണ്.ഇക്കാര്യത്തില്‍നിങ്ങളെന്തിനാണു ഞങ്ങളോടു കോപിക്കുന്നത്? ഞങ്ങള്‍ രാജാവിന്‍റെ ചെലവിലല്ല ഭക്ഷണം കഴിച്ചത്. രാജാവ് ഞങ്ങള്‍ക്ക് ഒരു സമ്മാനവും തന്നിട്ടുമില്ല.”
43 യിസ്രായേലുകാര്‍ മറുപടി പറഞ്ഞു, “ഞങ്ങള്‍ക്കു ദാവീദില്‍ പത്തു വീതമുണ്ട്. അതിനാല്‍ ദാവീദിന്‍റെമേല്‍ അവകാശം ഞങ്ങള്‍ക്കാണ്. എന്നാല്‍ നിങ്ങള്‍ ഞങ്ങളെ അവഗണിച്ചു. എന്തുകൊണ്ട്? ഞങ്ങളുടെ രാജാവിനെ തിരികെകൊണ്ടുവരുന്നതിനെപ്പറ്റിആദ്യംസംസാരിച്ചവര്‍ ഞങ്ങളായിരന്നു.”
എന്നാല്‍ യെഹൂദക്കാര്‍ വളരെ വൃത്തികെട്ട മറുപടി യാണ്യിസ്രായേലുകാര്‍ക്കുനല്‍കിയത്.യിസ്രായേലുകാരുടേതിനെക്കാള്‍ ക്രൂരവാക്കുകളായിരുന്നു അവരുടേത്.