138
ദാവീദിന്റെ ഒരു സങ്കീർത്തനം. 
 1 ഞാൻ പൂർണ്ണഹൃദയത്തോടെ അങ്ങേക്കു സ്തോത്രം ചെയ്യും; 
ദേവന്മാരുടെ മുമ്പാകെ ഞാൻ അങ്ങയെ കീർത്തിക്കും. 
 2 ഞാൻ അങ്ങയുടെ വിശുദ്ധമന്ദിരത്തെ നോക്കി നമസ്കരിച്ച്, 
അങ്ങയുടെ ദയയും വിശ്വസ്തതയും നിമിത്തം തിരുനാമത്തിനു സ്തോത്രം ചെയ്യും; 
അങ്ങയുടെ നാമവും അങ്ങയുടെ കല്പനകളും അത്യുന്നതമായിരിക്കുന്നതായി അങ്ങ് തെളിയിച്ചിരിക്കുന്നു* അങ്ങയുടെ നാമവും അങ്ങയുടെ കല്പനകളും അത്യുന്നതമായിരിക്കുന്നതായി അങ്ങ് തെളിയിച്ചിരിക്കുന്നു അങ്ങയുടെ നാമത്തിന് മീതെ എല്ലാം അങ്ങ് അങ്ങയുടെ വചനത്തെ മഹത്ത്വപ്പെടുത്തിയിരിക്കുന്നു. 
 3 ഞാൻ വിളിച്ചപേക്ഷിച്ച നാളിൽ അങ്ങ് എനിക്ക് ഉത്തരം അരുളി; 
എന്റെ ഉള്ളിൽ ബലം നല്കി എന്നെ ധൈര്യപ്പെടുത്തിയിരിക്കുന്നു. 
 4 യഹോവേ, ഭൂമിയിലെ സകലരാജാക്കന്മാരും 
അങ്ങയുടെ വായിലെ വചനങ്ങൾ കേട്ടിട്ട് നിനക്ക് സ്തോത്രം ചെയ്യും. 
 5 അതേ, അവർ യഹോവയുടെ വഴികളെക്കുറിച്ചു പാടും; 
യഹോവയുടെ മഹത്ത്വം വലിയതാകുന്നുവല്ലോ. 
 6 യഹോവ ഉന്നതനെങ്കിലും താഴ്മയുള്ളവനെ കടാക്ഷിക്കുന്നു; 
ഗർവ്വിഷ്ഠനെ അവൻ ദൂരത്തുനിന്ന് അറിയുന്നു. 
 7 ഞാൻ കഷ്ടതയുടെ നടുവിൽ നടന്നാലും അങ്ങ് എന്നെ സൂക്ഷിക്കും† അങ്ങ് എന്നെ സൂക്ഷിക്കും അങ്ങ് എന്നെ ജീവിപ്പിക്കും; 
എന്റെ ശത്രുക്കളുടെ ക്രോധത്തിനു നേരെ അങ്ങ് കൈ നീട്ടും; 
അങ്ങയുടെ വലങ്കൈ എന്നെ രക്ഷിക്കും. 
 8 യഹോവ എന്നെക്കുറിച്ചുള്ള ഉദ്ദേശ്യം പൂർത്തികരിക്കും; 
യഹോവേ, അങ്ങയുടെ ദയ എന്നേക്കുമുള്ളത്; 
തൃക്കൈകളുടെ പ്രവൃത്തിയെ ഉപേക്ഷിക്കരുതേ.